Breaking...

9/recent/ticker-posts

Header Ads Widget

കോഴിമുട്ട വില ഉയരുന്നു



വിപണിയില്‍ ആവശ്യക്കാരേറിയതോടെ കോഴിമുട്ട വിലയും ഉയരുന്നു. ചില്ലറ വിപണിയില്‍ മുട്ടയൊന്നിന് ഏഴു മുതല്‍ എട്ടു രൂപ വരെ നല്‍കണം . തമിഴ്‌നാട്ടിലെ നാമക്കലില്‍ നിന്നും കേരളത്തിലേക്ക് ദിനംപ്രതിയെത്തുന്നത് ഒരുകോടി മുട്ടകളാണ്. ക്രിസ്തുമസ്, പുതുവത്സരത്തോടനുബന്ധിച്ച് കേക്ക് ഉണ്ടാക്കാനും മറ്റുമായി മുട്ടയ്ക്ക്  ആവശ്യക്കാരേറുന്നതോടെ നവംബര്‍ ഡിസംബര്‍ മാസങ്ങളില്‍ മുട്ട വില വര്‍ദ്ധിക്കുക പതിവാണ് . ഈ വര്‍ഷം പതിവിലുമേറെ വിലവര്‍ധന ഉണ്ടായതായി മുട്ട വ്യാപാരികള്‍ പറയുന്നു. നാമക്കലില്‍ ദിവസം ഏഴു കോടിയിലധികം മുട്ട ഉല്‍പ്പാദിപ്പിക്കുന്നുണ്ട് . കേരളത്തിന് പുറമേ കര്‍ണാടകയിലേക്കും വിദേശ രാജ്യങ്ങളിലേക്കും ഇവിടെ നിന്നും മുട്ട കയറ്റുമതി ചെയ്യുന്നുണ്ട്.



Post a Comment

0 Comments