Breaking...

9/recent/ticker-posts

Header Ads Widget

തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്ക് പൗരസ്വീകരണം ഡിസംബര്‍ 27 ശനിയാഴ്ച



ഏറ്റുമാനൂര്‍ നഗരസഭയിലേക്ക് പുതിയതായി  തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്ക് ഏറ്റുമാനൂര്‍ സേവാസമിതിയുടെ നേതൃത്വത്തില്‍ പൗരസ്വീകരണം ഒരുക്കുന്നു . ഡിസംബര്‍ 27 ശനിയാഴ്ച രാവിലെ 10 ന് ഏറ്റുമാനൂര്‍ പ്രസ്സ് ക്ലബ്ബ് ഹാളില്‍ നടത്തുന്ന വികസന സെമിനാറില്‍ വച്ചാണ് ജനപ്രതിനിധികള്‍ക്ക് സ്വീകരണം നല്‍കുന്നത്.  ഏറ്റുമാനൂരിന്റെ വികസന സ്വപ്നങ്ങള്‍ പങ്കുവെച്ചു കൊണ്ട് നഗര വികസനത്തിന് ഉചിതമായ രൂപരേഖ തയ്യാറാക്കുവാന്‍ ലക്ഷ്യമിട്ടാണ്
സെമി നാര്‍ സംഘടിപ്പിക്കുന്നതെന്ന് ഏറ്റുമാനൂര്‍ സേവാ സമിതി ഭാരവാഹികള്‍  വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. വ്യക്തികള്‍ക്കും  സംഘടനകള്‍ക്കും വികസന മാര്‍ഗ്ഗരേഖകള്‍ അവതരിപ്പിക്കുവാനുള്ള അവസരവും സെമിനാറില്‍ ഉണ്ടായിരിക്കും. ഏറ്റുമാനൂര്‍ സേവാ സമിതി ഭാരവാഹികളായ ഗണേഷ് ഏറ്റുമാനൂര്‍, ജഗദീശ് സ്വാമിയാശാന്‍, സിറിള്‍ ജി നരിക്കുഴി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.



Post a Comment

0 Comments