മുന്‍ എം എല്‍ എ യും കേരളാ കോണ്‍ഗ്രസ് ചെയര്‍മാനുമായിരുന്ന പി എം മാത്യു നിര്യാതനായി. ചൊവ്വാഴ്ച പുലര്‍ച്ചെ 3.11ന് പാലാ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ വച്ചായിരുന്നു അന്ത്യം. ഭൗതിക ശരീരം കടുത്തുരുത്തി അരുണാശ്ശേരിയലെ വസതിയില്‍ വൈകിട്ട് എത്തിക്കും.. നാളെ ബുധനാഴ്ച 11 മണിക്ക് കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനാ പള്ളി (താഴത്ത് പള്ളി) പരിഷ് ഹാളില്‍ പൊതുദര്‍ശനവും തുടര്‍ന്ന് മൂന്ന് മണിക്ക് താഴത്തുപള്ളിയില്‍ സംസ്‌ക്കാര ശുശ്രൂഷകളും നടത്തുന്നതുമാണ്. 1991 മുതല്‍ 96 വരെ കടുത്തുരുത്തി MLA ആയിരുന്നു. കെപിസിസി എക്‌സിക്യുട്ടിവ് അംഗം, നിയമസഭാ പെറ്റീഷന്‍സ് കമ്മിറ്റി ചെയര്‍മാന്‍, ODE PEC ചെയര്‍മാന്‍, തിരുവല്ല ട്രാവന്‍കൂര്‍ ഷുഗേഷ്‌സ് ആന്‍ഡ് കെമിക്കല്‍സ് ചെയര്‍മാന്‍, റബര്‍ മാര്‍ക്കറ്റിങ്ങ് ഫെഡറേഷന്‍ വൈസ് പ്രസിഡന്റ്, KSFE ബോര്‍ഡ് അംഗം, UDF കോട്ടയം ജില്ലാ ചെയര്‍മാന്‍, കേരളാ കോണ്‍ഗ്രസ് എം സംസ്ഥാന ജനറല്‍ സെക്രട്ടറി, അവിഭക്ത കേരളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ്, യൂത്ത്ഫ്രണ്ട് എം സംസ്ഥാന പ്രസിഡന്റ്, കെ എസ് സി എം സംസ്ഥാന പ്രസിഡന്റ്, കുറവിലങ്ങാട് ദേവമാതാ കോളജ് യൂണിയന്‍ ചെയര്‍മാന്‍ കടുത്തുരുത്തി സഹകരണ ആശുപത്രി പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
കേരളാ ഫോര്‍മര്‍ എം എല്‍ എ ഫോറം വര്‍ക്കിങ്ങ് ചെയര്‍മാനും കുറവിലങ്ങാട് ദേവമാതാ കോളജ് അലുമ്‌നി അസോസിയേഷന്‍ പ്രസിഡന്റുമായിരുന്നു.





0 Comments