പണയം വയ്കാന്‍ കൊണ്ടു പോകുന്നതിനിടയില്‍ മോഷണം പോയ സ്വര്‍ണം തിരികെ ലഭിച്ചത് ക്രിസ്മസ് കാലത്ത് നിര്‍ധനകടുംബത്തിന് സാന്ത്വനമായി. എഴുമാന്തുരുത്ത് കാര്യപ്രയില്‍ രവീന്ദ്രന്റെ ഭാര്യ ശ്രീലത പണയം വയ്ക്കാന്‍ കൊണ്ടുപോയ സ്വര്‍ണ്ണമാണ് ബസ്സില്‍ വച്ച് നാടോടി സ്ത്രീ മോഷ്ടിച്ചത്. ബാങ്കിലെ കടം തീര്‍ക്കാന്‍ സഹോദരിയുടെ കയ്യില്‍ നിന്ന് കടം വാങ്ങിയ സ്വര്‍ണാഭരണങ്ങളാണ് മേഷണം പോയത്.. നവംബര്‍ 26 തീയതി രാവിലെ ഒന്‍പതരയ്ക്കായിരുന്നു സംഭവം. കടുത്തുരുത്തി പോലീസ് സിസിടിവി ഫുട്ടേജുകള്‍ ഉള്‍പ്പെടെ പരിശാധിച്ച് നടത്തിയ അന്വേഷണത്തില്‍ നാടോടി സ്ത്രീയെ തിരിച്ചറിഞ്ഞു. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് വൈക്കം ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍, പത്തനംതിട്ട ജില്ലയിലെ അടൂര്‍, തെങ്ങമം ചേനംപുത്തൂര്‍ കോളനിയില്‍ ഒളിവില്‍ താമസിക്കുകയായിരുന്ന തമിഴ്‌നാട് തിരുനെല്‍വേലി സ്വദേശി സെല്‍വി എന്ന 50കാരിയെ പിടികൂടുകയായിരുന്നു.





0 Comments