പാലാ അല്‍ഫോന്‍സാ കോളേജ് എന്‍ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ പാലാ KM മാണി സ്മാരക ഗവണ്‍മെന്റ് ജനറല്‍ ആശുപത്രി പരിസരം വൃത്തിയാക്കി. എന്‍ എസ് എസ് സപ്തദിന ക്യാമ്പിന്റെ ഭാഗമായാണ് ശുചീകരണം നടത്തിയത്. ആര്‍ എം ഒ ഡോക്ടര്‍ രേഷ്മ പരിപാടി ഉദ്ഘാടനം ചെയ്തു. അല്‍ഫോന്‍സാ കോളേജ് എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍മാരായ സിസ്റ്റര്‍ ജയ്മി എബ്രഹാം, ഡോക്ടര്‍ റോസ് മേരി ഫിലിപ്പ്, ആശുപത്രി ജെ എച്ച് ഐ കുഞ്ഞബ്ദുള്ള തുടങ്ങിയവര്‍ നേതൃത്വം നല്കി.





0 Comments