Breaking...

9/recent/ticker-posts

Header Ads Widget

വിളംബര ദീപശിഖ പ്രയാണത്തിന് പാലായില്‍ സ്വീകരണം നല്‍കി



ഇന്‍ഫാം രജത ജൂബിലി ആഘോഷങ്ങളുടെ വിളംബര ദീപശിഖ പ്രയാണത്തിന് പാലായില്‍ സ്വീകരണം നല്‍കി.  സ്വീകരണ സമ്മേളനം മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത് ഉദ്ഘാടനം ചെയ്തു. കാര്‍ഷികമേഖലയില്‍ ഇന്‍്ഫാമിന്റെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമെന്ന്   വികാരി ജനറാള്‍ പറഞ്ഞു.. ഇന്‍ഫാമിന്റെ നേതൃത്വത്തില്‍ സംസ്ഥാനതലത്തില്‍ നടത്തുന്ന ദീപശിഖാ പ്രയാണത്തിന് വാഴേമഠം ജംഗ്ഷനില്‍ സ്വീകരണം നല്‍കി. ഇന്‍ഫാം കാര്‍ഷിക ജില്ല ഡയറക്ടര്‍ ഫാ.ജോസഫ് തറപ്പേല്‍, പ്രസിഡണ്ട് കെ കെ ജോസഫ്, സെക്രട്ടറി തോമസ് മറ്റം എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ച് അരുണാപുരം സെന്റ് തോമസ് പള്ളി ഓഡിറ്റോറിയത്തിലേക്ക് ആനയിച്ചു. തുടര്‍ന്ന് നടന്ന യോഗത്തില്‍ കാര്‍ഷിക ജില്ല പ്രസിഡന്റ് കെ കെ ജോസഫ് 
അധ്യക്ഷനായിരുന്നു. ദേശീയ ഡയറക്ടര്‍ ഫാ. ജോസഫ് ചെറുകരകുന്നേല്‍,സംസ്ഥാന ഡയറക്ടര്‍ഫാ  ജോര്‍ജ് പൊട്ടക്കല്‍  കാര്‍ഷിക ജില്ല  ഡയറക്ടര്‍ഫാ. ജോസ് തറപ്പേല്‍, സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി ഡയറക്ടര്‍ ഫാ.തോമസ് കിഴക്കേല്‍, ജില്ലാ സെക്രട്ടറി തോമസ് മറ്റം തുടങ്ങിയവര്‍ പ്രസംഗിച്ചു.  പാലാരൂപതയിലെ വിവിധ യൂണിറ്റുകളില്‍ എത്തിക്കുന്നതിനുള്ള ദീപശിഖ ജാഥാ ക്യാപ്റ്റന്‍ ജോസ് എടപ്പാട്ടില്‍ നിന്ന് ജില്ലാ ക്യാപ്റ്റന്‍  കെ കെ ജോസഫ് ഏറ്റുവാങ്ങി.  പാലാ രൂപതയിലെ ദീപശിഖാ പ്രയാണം ബുധനാഴ്ച രാവിലെ 8 :00ന് പാലാ കത്തീഡ്രലില്‍  രൂപത അധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് രൂപതയിലെവിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കും. ഭരണങ്ങാനം, അരുവിത്തുറ, ചെമ്മലമറ്റം,  കൊഴുവനാല്‍, ചേര്‍പ്പുങ്കല്‍, കടപ്ലാമറ്റം, വയല ,കടുത്തുരുത്തി, ഇലഞ്ഞി, രാമപുരം, കാര്‍ഷിക താലൂക്കുകളില്‍ എത്തി പ്രവിത്താനത്ത് സമാപിക്കും.



Post a Comment

0 Comments