Breaking...

9/recent/ticker-posts

Header Ads Widget

യുഡിഎഫ് പ്രവേശന വാര്‍ത്തകള്‍ തള്ളി ജോസ് കെ മാണി



കേരള കോണ്‍ഗ്രസ് M എല്‍ഡിഎഫ് വിടില്ലെന്നും രണ്ടില വാടിയിട്ടില്ലെന്നും യുഡിഎഫ് പ്രവേശന വാര്‍ത്തകള്‍ തള്ളിക്കൊണ്ട് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി പറഞ്ഞു.  കേരള കോണ്‍ഗ്രസ് എം ഇടതുപക്ഷത്തോടൊപ്പമാണെന്നും അതില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും ജോസ് കെ മാണി പറഞ്ഞു. ഈ തെരഞ്ഞെടുപ്പില്‍ എപ്പോഴും ചര്‍ച്ച പാലയും തൊടുപുഴയുമാണ്. പാല മുനിസിപ്പാലിറ്റിയില്‍ കഴിഞ്ഞ തവണ പാര്‍ട്ടി ചിഹ്നത്തില്‍ പത്ത് സീറ്റുകളിലാണ് ജയിച്ചത്. ഇപ്രാവശ്യവും പത്തു സീറ്റുകള്‍ ലഭിച്ചു. പാല നിയോജമണ്ഡലത്തില്‍ 2198 വോട്ടിന്റെ ലീഡ് എല്‍ഡിഎഫിനാണ്. തൊടുപുഴ മുനിസിപ്പാലിറ്റിയില്‍ 38 വാര്‍ഡുകളില്‍ ജോസഫ് ഗ്രൂപ്പ് മത്സരിച്ചു. എന്നാല്‍ രണ്ടിടത്ത് മാത്രമാണ് വിജയിച്ചത്. ആരെയും ആക്ഷേപിക്കാനല്ല ഇത് പറയുന്നതെന്നും പറഞ്ഞാല്‍ അതിന് മറുപടി പറയണമെന്ന തുകൊണ്ടാണ് ഇക്കാര്യം പറയുന്നതെന്നും ജോസ് കെ മാണി വ്യക്തമാക്കി.



Post a Comment

0 Comments