കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് ആരു ഭരിക്കണമെന്ന് സ്വതന്ത്രര്‍ തീരുമാനിക്കും. തെരഞ്ഞെടുപ്പില്‍ 20 അംഗ ഭരണ സമിതിയില്‍. യുഡിഎഫ്. ന് . 9, എല്‍ ഡി എഫിന് 8, എന്‍.ഡി.എ...1 , സ്വതന്ത്രര്‍.....2 എന്നിങ്ങനെയാണ്
കക്ഷി നില. സ്വതന്ത്രര്‍ പിന്തുണച്ചാല്‍ എല്‍ഡിഎഫിനോ യുഡിഎഫിനോ അധികാരത്തിലെത്താന്‍ കഴിയും. പഞ്ചായത്തിലെ 8, 9 വാര്‍ഡുകളില്‍ നിന്നാണ് ജനകീയ മുന്നണി സ്ഥാനാര്‍ത്ഥികളായ മേരിക്കുട്ടി ജേക്കബ്, അഡ്വക്കേറ്റ് റോയ് ജോര്‍ജ് എന്നിവര്‍ വിജയം നേടിയിരിക്കുന്നത്... ഇരുപത്തിയൊന്നാം തീയതി സത്യപ്രതിജ്ഞയ്കു ശേഷം പുതിയ പ്രസിഡണ്ടിനെയും വൈസ് പ്രസിഡന്റിന്റെയും തെരഞ്ഞെടുക്കുന്ന ഘട്ടത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുമ്പോള്‍ ജനകീയമുന്നണി സ്ഥാനാര്‍ത്ഥികളുടെ തീരുമാനം നിര്‍ണ്ണായകമാകും. 16 ഇന കര്‍മ്മ പദ്ധതികളുമായി ജനവിധി തേടിയ. ഇവരുടെ കര്‍മ്മ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കു വര്‍ക്ക് പിന്തുണ നല്‍കും. കഴിഞ്ഞ തവണ ഭരണത്തിലുണ്ടായിരുന്ന എല്‍ഡിഎഫ് ഭരണസമിതിക്ക് ഭൂരിപക്ഷം ലഭിക്കാതിരിക്കുകയും UDF ഏറ്റവും വലിയ ഒറ്റക്കക്ഷിയാവുകയും ചെയ്യുമ്പോള്‍ സ്വതന്ത്രര്‍ പിന്തുണയ്ക്കുന്ന മുന്നണിയായിരിക്കും കടുത്തുരുത്തി പഞ്ചായത്തിനെ നയിക്കുന്നത്.





0 Comments