കിടങ്ങൂര്‍ സെന്റ് മേരീസ് ഹയര്‍സെക്കണ്ടറി സ്‌കൂളിന്റെ 118-ാമത് വാര്‍ഷികവും, ഹയര്‍സെക്കണ്ടറി വിഭാഗം സില്‍വര്‍ ജൂബിലി ആഘോഷ സമാപനവും, യാത്രയയപ്പ് സമ്മേളനവും നടത്തപ്പെട്ടു. ഇതോടനുബന്ധിച്ച് നടത്തിയ വിളംബര റാലി കിടങ്ങൂര്‍ എസ്എച്ച് ഒ മഹേഷ് കെഎല്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. കിടങ്ങൂര്‍ സെന്റ് മേരീസ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍നിന്ന് ചെണ്ടമേളത്തിന്റെയും, സ്‌കൗട്ട്& ഗൈഡ്, എസ്പിസി, എന്‍സിസി കുട്ടികളുടെയും നേതൃത്വത്തില്‍ നടന്ന വര്‍ണാഭമായ വിളംബര റാലിയ്ക്ക് അധ്യാപക-അനധ്യാപകരും ,രക്ഷിതാക്കളും നേതൃത്വംനല്‍കി. സ്‌കൂള്‍ മാനേജര്‍ ഫാ.സ്റ്റാനി ഇടത്തിപറമ്പില്‍ അധ്യക്ഷത വഹിച്ച സമ്മേളനം കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്തു. വിരല്‍തുമ്പിലെ വിജ്ഞാനത്തെ സമൂഹത്തിന്റെ നന്മയ്ക്കായി ഉപയോഗിക്കണമെന്ന് ബിഷപ് അഭിപ്രായപ്പെട്ടു.
കോട്ടയം അതിരൂപത കോര്‍പ്പറേറ്റ് എഡ്യൂക്കേഷണല്‍ ഏജന്‍സി ഓഫ് സ്‌കൂള്‍സ് സെക്രട്ടറി ഫാ. ഡോ.തോമസ് പുതിയ കുന്നേല്‍ അനുഗ്രഹപ്രഭാഷണവും, ഫോട്ടോ അനാച്ഛാദനവും നടത്തി. കടുത്തരുത്തി MLA അഡ്വ.മോന്‍സ് ജോസഫ് മുഖ്യപ്രഭാഷണം നടത്തി. വാര്‍ഡ് മെംബര്‍ കുഞ്ഞുമോള്‍ ടോമി, രാജന്‍ തോമസ്, വിജയകുമാര്‍ തുടങ്ങിയവര്‍ സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്തു. സര്‍വീസില്‍ നിന്നു വിരമിക്കുന്ന ഡെയ്സി K.C.മറുപടി പ്രസംഗം നടത്തി. വാര്‍ഷിക ആഘോഷങ്ങളോടനുബന്ധിച്ച് കുട്ടികളുടെ കലാപരിപാടികളും നടത്തപ്പെട്ടു.


.webp)


0 Comments