Breaking...

9/recent/ticker-posts

Header Ads Widget

പ്ലാറ്റിനം ജൂബിലി ആഘോഷവും ജൂബിലി ഹാളിന്റെ ഉദ്ഘാടനവും



കീഴൂര്‍ ഭഗവതി വിലാസം എന്‍എസ്എസ് കരയോഗത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷവും ജൂബിലി ഹാളിന്റെ ഉദ്ഘാടനവും നടന്നു.  പ്രസിഡന്റ് കെ സുനില്‍ ബാബുവിന്റെ അധ്യക്ഷത വഹിച്ച യോഗത്തില്‍ എന്‍എസ്എസ് താലൂക്ക് യൂണിയന്‍ പ്രസിഡണ്ട് പിജിഎം നായര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.  അഡ്വക്കേറ്റ് മോന്‍സ് ജോസഫ് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി 75 വയസ്സ് പൂര്‍ത്തിയായ അംഗങ്ങളെ ആദരിച്ചു. സെക്രട്ടറി രാജീവ് ആര്‍ സ്വാഗതം പറഞ്ഞ യോഗത്തില്‍ താലൂക്ക് യൂണിയന്‍ വൈസ് പ്രസിഡണ്ട് പി വേണുഗോപാല്‍, താലൂക്ക് യൂണിയന്‍ സെക്രട്ടറി അഖില്‍ ആര്‍ നായര്‍, ഡോക്ടര്‍ ശിവദാസ്, വിവിധ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. എന്‍എസ്എസ് താലൂക്ക് വനിതാ യൂണിയന്‍ പ്രസിഡണ്ട് കെ ജയലക്ഷ്മി, അസിസ്റ്റന്റ് സെക്രട്ടറി മുരുകേഷ്, ഇന്ദിര മുരളീധരന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.  പുതിയതായി തിരഞ്ഞെടുക്കപ്പെട്ട മുളക്കുളം ഗ്രാമപഞ്ചായത്ത് അംഗങ്ങളെ യോഗത്തില്‍ ആദരിച്ചു. തുടര്‍ന്ന്  വിവിധ കലാപരിപാടികളും നടന്നു.



Post a Comment

0 Comments