Breaking...

9/recent/ticker-posts

Header Ads Widget

ചെറുവള്ളിയില്‍ KSRTC ബസ്സിന് തീപിടിച്ചു കത്തിനശിച്ചു



പൊന്‍കുന്നം ചെറുവള്ളിയില്‍ KSRTC ബസ്സിന് തീപിടിച്ചു കത്തിനശിച്ചു.  കുന്നത്തുപുഴയിലെ ആറാട്ട് കടവിന് സമീപം വെളുപ്പിന് 4 മണിയോടെയാണ് കെ എസ് ആര്‍ ടി സി ബസിനു തീപിടിച്ചത്. മലപ്പുറത്തു നിന്നും ഗവിയിലേയ്ക്ക് ഉല്ലാസയാത്രയ്ക്ക് യാത്രക്കാരുമായി വന്ന ബസിനാണ് തീ പിടിച്ചത് . ബസ് പൂര്‍ണ്ണമായും കത്തി നശിച്ചു. തീ പടരുന്നത് കണ്ട മറ്റൊരു വാഹനത്തിലെ ഡ്രൈവര്‍,  കെഎസ്ആര്‍ടിസി ബസിലെ ഡ്രൈവറെ അറിയിച്ചതു കൊണ്ട് വലിയ ദുരന്തം ഒഴിവാക്കുകയായിരുന്നു യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപെട്ടു. പകരം ബസ് പൊന്‍കുന്നം ഡിപ്പോയില്‍ നിന്ന് എത്തി യാത്രക്കാരെ റാന്നിയില്‍ എത്തിച്ചു. കാഞ്ഞിരപ്പള്ളി ഫയര്‍ ഫോഴ്‌സ് തീ അണച്ചു.



Post a Comment

0 Comments