കുടുംബശ്രീയുടെ സംരംഭ യൂണിറ്റായി 'ഗ്രാന്‍ഡ് കിച്ചന്‍' റെസ്റ്റോറന്റ് അതിരമ്പുഴ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചൈല്‍ഡ് ഹെല്‍ത്തില്‍ (ICH) പ്രവര്‍ത്തനം ആരംഭിച്ചു. ആശുപത്രി പരിസരത്ത് ഗുണമേന്മയുള്ള ഭക്ഷണസേവനം ഉറപ്പാക്കുന്നതിനോടൊപ്പം സ്ത്രീകളുടെ സംരംഭകത്വത്തിനും തൊഴില്‍സാദ്ധ്യതകള്‍ക്കും വഴിയൊരുക്കുന്നതാണ് ഈ സംരംഭം. സംരംഭത്തിന്റെ ഉദ്ഘാടനം സഹകരണ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ നിര്‍വഹിച്ചു. ഉദ്ഘാടന ചടങ്ങില്‍ മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ജയകുമാര്‍, ICH സൂപ്രണ്ട് ജയപ്രകാശ്, ജില്ലാ പഞ്ചായത്ത് അംഗം ജിം അലക്‌സ്, അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് സജി ഒ. എ, വാര്‍ഡ് അംഗം ഷൈനി ജോസ്, കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ ശ്രീ അഭിലാഷ് കെ. ദിവാകര്‍ എന്നിവര്‍ സംസാരിച്ചു. കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍മാരായ പ്രശാന്ത് ശിവന്‍, കവിത കെ., കുടുംബശ്രീ ബ്ലോക്ക് കോര്‍ഡിനേറ്റര്‍മാര്‍, ട്രെയിനിംഗ് ഏജന്‍സിയായ TICMAS അംഗങ്ങള്‍, സിഡിഎസ് അംഗങ്ങള്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു. അതിരമ്പുഴ സിഡിഎസ് അംഗങ്ങളായ ഇന്ദിര ശശീന്ദ്രന്‍, മഞ്ജുഡായി, ലത രാജന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഗ്രാന്‍ഡ് കിച്ചന്‍ റെസ്റ്റോറന്റ് പ്രവര്‍ത്തിക്കുന്നത്.





0 Comments