ളാലം ശ്രീമഹാദേവ ക്ഷേത്രത്തില്‍ 7-ാം തിരുവത്സവ ദിനത്തില്‍ ഭക്തിനിര്‍ഭരമായ ചടങ്ങുകള്‍ നടന്നു. രാവിലെ 8 ന് ശ്രീബലി എഴുന്നള്ളിപ്പ് നടന്നു. തുടര്‍ന്ന് ഉത്സവബലി ചsങ്ങുകള്‍ ആരംഭിച്ചു. ഉച്ചയ്ക്ക് ഒരു മണിക്ക് ഉത്സവബലി ദര്‍ശനത്തിന് നിരവധി ഭക്തരെത്തി. തിരുവരങ്ങില്‍ സി വി പ്രശാന്ത് കോഴിക്കോട് ഹിന്ദുസ്ഥാനി ബാന്‍സുരി
കച്ചേരി അവതരിപ്പിച്ചു. വൈകീട്ട് കാഴ്ചശ്രീബലി, വിളക്കിനെഴുന്നള്ളിപ്പ്, ഗാനമേള എന്നിവയും നടന്നു. ഉത്സവാഘോഷങ്ങള്‍ ജനവരി 3 ന് തിരുവാറാട്ടോടെ സമാപിക്കും.





0 Comments