Breaking...

9/recent/ticker-posts

Header Ads Widget

മീനച്ചില്‍ പഞ്ചായത്തില്‍ LDF, UDF, NDA മുന്നണികളുടെ വാശിയേറിയ പോരാട്ടം



മീനച്ചില്‍ പഞ്ചായത്തില്‍ LDF, UDF, NDA മുന്നണികളുടെ വാശിയേറിയ പോരാട്ടമാണ് നടക്കുന്നത്. കേരള കോണ്‍ഗ്രസ് M ന്റെ കരുത്തില്‍ ഭരണം നിലനിര്‍ത്താന്‍ LDFഉം ഇത്തവണ ഭരണം തിരിച്ചുപിടിക്കാന്‍ UDF ഉം സീറ്റു നില മെച്ചപ്പെടുത്തി ഭരണം നേടാനുള്ള ശ്രമവുമായി NDAയും പ്രചരണം ശക്തമാക്കി. മികച്ച സ്ഥാനാര്‍ത്ഥികളെയാണ് മുന്നണികള്‍ രംഗത്തിറക്കിയിരിക്കുന്നത്. 

രണ്ടാം വാര്‍ഡായ കിഴപറയാറില്‍ സംസ്ഥനത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥികളിലൊരാളായ അഞ്ജന തെരേസ് മാത്യുവാണ് കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ത്ഥി.  21-കാരിയായ അഞ്ജന പാല സെന്റ് തോമസ് കോളജിലെ അവസാന വര്‍ഷ മലയാള ബിരുദ വിദ്യാര്‍ത്ഥിനിയാണ്. KSCM മീനച്ചില്‍ മണ്ഡലം സെകട്ടറി, മിഷന്‍ലീഗ് മേഖലാ വൈസ് പ്രസിഡന്റ് തുടങ്ങിയ വിവിധ സ്ഥാനങ്ങള്‍ വഹിക്കുന്ന അഞ്ജന ചെറുപ്പത്തിന്റെ ചുറുചുറുക്കമായി മത്സരരംഗത്ത് സജീവമാണ് .  മുന്‍പഞ്ചായത്തംഗം സണ്ണിവെട്ടത്തിന്റെ സഹോദരന്‍ ബേബി വെട്ടത്തിന്റെ മകളാണ് അഞ്ജന. UDF സ്ഥാനാര്‍ഥിയായി സോളി ഫ്രാന്‍സിസ് കിഴക്കെക്കരയും NDA സ്ഥാനാര്‍ഥിയായി സുപര്‍ണ സുരേഷുമാണ് മത്സരരംഗത്തുള്ളത്.


Post a Comment

0 Comments