പാല നഗരസഭയില്‍ LDF നേതൃത്വത്തിലുള്ള ആദ്യ ഭരണ സമിതിയുടെ അവസാനയോഗം നടന്നു. ഇലക്ഷന്‍ കഴിഞ്ഞ് ഫലം വന്നെങ്കിലും നഗരസഭ ആരു ഭരിക്കുമെന്നറിയാന്‍ ഇനിയും കാത്തിരിക്കേണ്ട സാഹചര്യത്തിലാണ് കൗണ്‍സില്‍ യോഗം നടന്നത് . തെരഞ്ഞെടുപ്പില്‍ മത്സരിച്ചവരും മത്സരിക്കാത്തവരും ജയിച്ചവരും തോറ്റവരും ഒത്തു ചേര്‍ന്ന് ആശംസകള്‍ കൈമാറിയാണ് അവസാന കൗണ്‍സില്‍ യോഗം അവസാനിച്ചത്. ഡിസംബര്‍ 20 വരെ കാലാവധിയുള്ള ഇപ്പഴത്തെ ഭരണ സമിതി അത്യാവശ്യമായ നടപടിക്രമങ്ങളുടെ ഭാഗമായാണ് യോഗം ചേര്‍ന്നത്. വിവാദങ്ങള്‍ വിട്ടൊഴിയാതിരുന്ന 5 വര്‍ഷക്കാലത്തെക്കുറിച്ചുള്ള ഓര്‍മ്മകളുമായി പരസ്പരം ചെയ്ത ശേഷമാണ് അംഗങ്ങള്‍ പിരിഞ്ഞത്. അവസാന വര്‍ഷം ചെയര്‍മാന്‍ സ്ഥാനത്തെത്തിയ തോമസ് പീറ്റര്‍ എല്ലാവര്‍ക്കും ആശംസകളര്‍പ്പിച്ചു. LDFന് വ്യക്തമായ ഭൂരിപക്ഷം ഉണ്ടായിരുന്നിട്ടും കഴിഞ്ഞ കൗണ്‍സിലില്‍ വിവാദങ്ങള്‍ തുടര്‍ക്കഥയായിരുന്നപ്പോള്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത അടുത്ത കൗണ്‍സിലില്‍ ആര് ഭരണത്തിലെത്തുമെന്നതുപോലും വ്യക്തമല്ലാതിരിക്കെ അഭിപ്രായങ്ങള്‍ ചര്‍ച്ച ചെയ്ത് സൗഹൃദം പങ്കിട്ട് അവസാന കൗണ്‍സില്‍ യോഗത്തിന് സമാപനമായി.





0 Comments