കിടങ്ങൂര്‍ LLM ഹോസ്പിറ്റലില്‍ ലൂര്‍ദ് പാലിയേറ്റീവ് യൂണിറ്റിന്റെ നേതൃത്വത്തില്‍ ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷം സംഘടിപ്പിച്ചു . ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേറ്റര്‍ സിസ്റ്റര്‍ സുനിത, ഫാദര്‍ സ്റ്റാനി എടത്തി പറമ്പില്‍ എന്നിവര്‍ ക്രിസ്മസ് സന്ദേശം നല്‍കി. ഫാദര്‍ ജോസ് കടവില്‍ ചിറ, പാലിയേറ്റീവ് ഇന്‍ ചാര്‍ജ് സിസ്റ്റര്‍ രമണി, കിടങ്ങൂര്‍ ഗ്രാമപഞ്ചായത്ത് പാലിയേറ്റീവ് നേഴ്‌സും നാഷണല്‍ ഫ്‌ലോറന്‍സ് നൈറ്റിംഗേല്‍ അവാര്‍ഡ് ജേതാവുമായ ഷീലാ റാണി, LLM ഹോസ്പിറ്റല്‍ സര്‍ജന്‍ ഡോക്ടര്‍ ഫൈസല്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു. കിടപ്പുരോഗികള്‍ക്ക് ക്രിസ്മസ് സമ്മാനം നല്‍കി. വിവിധ യൂണിറ്റുകളുടെ ചുമതല വഹിക്കുന്നവര്‍ ഹോസ്പിറ്റല്‍ സ്റ്റാഫ് പാലിയേറ്റീവ് നേഴ്‌സുമാര്‍ എന്നിവര്‍ വിവിധ കലാപരിപാടികളും നടത്തി. പാലിയേറ്റീവ് വിഭാഗത്തിലെ ഗുണഭോക്താക്കളായ അച്ഛനമ്മമാര്‍ ക്രിസ്തുമസ് ഗാനമാലപിച്ചു.





0 Comments