പാലാ മുരിക്കുമ്പുഴ കത്തീഡ്രല്‍ റോഡില്‍ ലോറിക്ക് തീ പിടിച്ചു. വൈദ്യുതി ലൈനില്‍ തട്ടിയതാണ് തീപിടിത്തത്തിന് കാരണമായത്. ഫയര്‍ഫോഴ്‌സിന്റെ മൂന്ന് യൂണിറ്റ് എത്തിയാണ് തീ കെടുത്തിയത്. വിവാഹ പാര്‍ട്ടി കഴിഞ്ഞ് സാധനങ്ങളുമായി മടങ്ങിയ തൊടുപുഴ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇവന്റ് മാനേജ് മെന്റ് കമ്പനിയുടെ ടോറസ് ലോറിക്കാണ് തീപിടിച്ചത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. ലോറിയില്‍ ഉണ്ടായിരുന്ന കുഷ്യന്‍ കസേര ഉള്‍പ്പെടെയുള്ള സാധനങ്ങളും ലൈറ്റുകളും തുണികളുമെല്ലാം പൂര്‍ണമായും കത്തി നശിച്ചു. പാലാ കത്തീഡ്രല്‍പള്ളിയ്ക്ക് സമീപം തിങ്കളാഴ്ച രാത്രി 8.30 യോടെയായിരുന്നു സംഭവം. വൈദ്യുതി ലൈനില്‍ മുട്ടിയതിനെ തുടര്‍ന്നാണ് തീ പടര്‍ന്നത് .പ്രദേശത്തെ വൈദ്യുതി ബന്ധവും മുടങ്ങി. കത്തീഡ്രല്‍ പള്ളിയില്‍ കഴിഞ്ഞദിവസം നടന്ന വിവാഹ ചടങ്ങുകള്‍ക്ക് ശേഷം സാധനങ്ങള്‍ പത്തനംതിട്ട മേഖലയിലെ കാറ്ററിങ് യൂണിറ്റിലേയ്ക്ക് കൊണ്ടുപോകുന്നതിനിടയാണ് അപകടം . പാലാ, ഈരാറ്റുപേട്ട അഗ്‌നിരക്ഷാ നിലയങ്ങളില്‍ നിന്ന് എത്തിയ മൂന്ന് യൂണിറ്റ് സേനാംഗങ്ങളാണ് തീ നിയന്ത്രണവിധേയമാക്കിയത്




0 Comments