Breaking...

9/recent/ticker-posts

Header Ads Widget

മെഗാ സര്‍ജറി മെഡിക്കല്‍ ക്യാമ്പ് ആരംഭിച്ചു



മാര്‍ സ്ലീവാ മെഡിസിറ്റി പാലായുടെ ആറാം വാര്‍ഷികത്തോടനുബന്ധിച്ച്, മാര്‍ സ്ലീവാ കെയര്‍ പ്ലസ് പദ്ധതിയുടെ ഭാഗമായി മെഗാ സര്‍ജറി മെഡിക്കല്‍ ക്യാമ്പ് ആരംഭിച്ചു. പദ്ധതിയുടെ ഉദ്ഘാടനം ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ മോണ്‍. ഡോ. ജോസഫ് കണിയോടിക്കല്‍ നിര്‍വഹിച്ചു. ബ്രാന്‍ഡിംഗ് ആന്‍ഡ് ഹെല്‍ത്ത്‌കെയര്‍ പ്രമോഷന്‍സ് ഡയറക്ടര്‍ റവ. ഫാ. ഗര്‍വാസീസ് ആനിത്തോട്ടത്തില്‍, ചീഫ് ഓഫ് മെഡിക്കല്‍ സര്‍വീസസ് എയര്‍ കോമഡോര്‍ ഡോ. പോളിന്‍ ബാബു, വിവിധ സര്‍ജറി വിഭാഗങ്ങളില്‍ നിന്നുള്ള ഡോക്ടര്‍മാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഡിസംബര്‍ 24 വരെയാണ് ക്യാമ്പ്. അത്യാധുനിക ചികിത്സാ സൗകര്യങ്ങള്‍ എല്ലാവരിലേക്കും എത്തിക്കുവാനും, ആരോഗ്യപ്രശ്‌നങ്ങള്‍ നേരത്തെ തിരിച്ചറിയാനും ആവശ്യമായ ചികിത്സ ഉറപ്പുവരുത്താനും ഈ പദ്ധതി ലക്ഷ്യമിടുന്നു. ക്യാമ്പില്‍ രജിസ്ട്രേഷന്‍ പൂര്‍ണ്ണമായും സൗജന്യമാണ്. ഡോക്ടര്‍ കണ്‍സള്‍ട്ടേഷനിന് അന്‍പത് ശതമാനവും, ഒ.പി. റേഡിയോളജി സേവനങ്ങള്‍ക്ക് ഇരുപത് ശതമാനവും, ഒ.പി. ലാബ് സേവനങ്ങള്‍ക്ക് പതിനഞ്ച് ശതമാനവും ഇളവ് ലഭ്യമാണ്. കൂടാതെ സര്‍ജിക്കല്‍ പ്രീ-ഓപ്പറേറ്റീവ് ഇന്‍വെസ്റ്റിഗേഷനുകള്‍ക്ക് പതിനഞ്ച് ശതമാനവും ഡിസ്ചാര്‍ജ് ബില്ലില്‍ മൂപ്പത് ശതമാനത്തിന്റെ കിഴിവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും 9188925716, 8281699260 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.



Post a Comment

0 Comments