ഏറ്റുമാനൂര്‍ മാരിയമ്മന്‍ കോവിലില്‍ 41-മഹോത്സവത്തോടാനുബന്ധിച്ചുള്ള ചരിത്രപ്രസിദ്ധമായ മഞ്ഞള്‍നീരാട്ട് ഡിസംബര്‍ 28-ന് നടക്കും. ആഘോഷങ്ങളോടനുബന്ധച്ച് നടക്കുന്ന കലാപരിപാടികളുടെ ഉദ്ഘാടനം ചൊവ്വാഴ്ച ഗൗരി പ്രദീപ് നിര്‍വഹിച്ചു. വിവിധ ദിവസങ്ങളിലായി തീചാമുണ്ടി, മുത്തപ്പന്‍വെള്ളാട്ടം ,മുടിയേറ്റ് എന്നിയും നടക്കും. ഡിസംബര്‍ 20-ന് രാത്രി 7.30-ന് പ്രദീപന്‍ പെരുവണ്ണാന്‍ കണ്ണൂരും സംഘവും അവതരിപ്പിക്കുന്ന മുത്തപ്പന്‍ വെള്ളാട്ടം നടക്കും. 21-ന് വൈകീട്ട് ഏഴിന് ആനന്ദനടനം നൃത്തസന്ധ്യ. 22-ന് വൈകീട്ട് 6.30-ന് സംഗീത നൃത്താഞ്ജലി, എന്നിവയും ഉണ്ടായിരിക്കും. 23-ന് രാത്രി 7.30-ന് കോഴിക്കോട് ശ്രീനിവാസനും സംഘവും തീചാമുണ്ഡി ഗുളികന്‍ അവതരിപ്പിക്കും. 24-ന് വൈകീട്ട് 25-ന് വൈകീട്ട് ഏഴിന് നൃത്താര്‍ച്ചന, 7.30-ന് കളമെഴുത്തുംപാട്ടും, 10-ന് കീഴില്ലം ശങ്കരന്‍കുട്ടിമാരാര്‍ സ്മാരക മുടിയേറ്റുസംഘത്തിന്റ മുടിയേറ്റ് എന്നിവ നടക്കും.. ഡിസംബര്‍ 27-ന് രാവിലെ 7.30-ന് മാരിയമ്മന്‍ പൊങ്കാല,5.30ന് കുംഭം എഴുന്നള്ളിപ്പ് ഘോഷയാത്ര, 7.05-ന് പുഷ്ഭാഭിഷേകം, 7.30-ന് കറുപ്പന്‍ഊട്ട്.9-ന് നൃത്തനൃത്തൃങ്ങള്‍. രാത്രി 12.30-ന് ആഴിപൂജ, ആഴിപ്രവേശനം എന്നിവ നടക്കും. ഡിസംബര്‍ 28-ന് രാവിലെ 9-ന് മഞ്ഞള്‍നീരാട്ട് , ദീപാരാധന, മഹാപ്രസാദമൂട്ട് എന്നിവയാണ് പ്രധാനപരിപാടികള്‍. ഏറ്റുമാനൂര്‍ പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്ത സമ്മേളനത്തില്‍ മാരിയമ്മന്‍കോവില്‍ ട്രസ്റ്റ് പ്രസിഡന്റ് കെ.സി.ശിവനാചാരി, സെക്രട്ടറി എന്‍. സന്തോഷ്‌കുമാര്‍, ട്രഷറര്‍ ടി.എച്ച്. അഖില്‍, വൈസ് പ്രസിഡന്റുമാരായ വേണുഗോപാല്‍ ഹരിഹരന്‍ എന്നിവര്‍ പങ്കെടുത്തു.





0 Comments