അശരണരുടെയും ആലംബഹീനരുടെയും ആശ്രയകേന്ദ്രമായ പാലാ മരിയസദനത്തിന് ഇത് അതിജീവനത്തിന്റെ ക്രിസ്തുമസാണ്. സാമ്പത്തിക ഞെരുക്കത്താല്‍ നട്ടംതിരിയുന്ന മരിയസദനത്തെ പിടിച്ചുനിര്‍ത്താന്‍ ഇത്തവണ ഇവിടുത്തെ കുട്ടികള്‍ ചേര്‍ന്ന് പുല്‍ക്കൂടുകളും നക്ഷത്രങ്ങളും അലങ്കാര വസ്തുക്കളുമൊക്കെ തയ്യാറാക്കിയിരിക്കുകയാണ്. ഉണ്ണിയേശുവിന്റെ തിരുപ്പിറവി വിളംബരം ചെയ്ത് നാടെങ്ങും ക്രിസ്തുമസിനെ വരവേല്‍ക്കുമ്പോള്‍ തങ്ങളുടെ പുല്‍ക്കൂടുകളും നക്ഷത്രങ്ങളും അലങ്കാരവസ്തുക്കളുമൊക്കെ വാങ്ങാന്‍ ആളുകളെത്തി മരിയസദനത്തിന്റെ പ്രതിസന്ധികള്‍ക്ക് ആശ്വാസം പകരണമെന്ന ആഗ്രഹമാണ് പ്രവര്‍ത്തകര്‍ക്കുള്ളത്. മരിയ സദനത്തിലെ അന്തേവാസികളായിട്ടുള്ള അമ്പതോളം കുട്ടികള്‍ ചേര്‍ന്നാണ് പുല്‍ക്കൂടുകളും നക്ഷത്രങ്ങളും അലങ്കാര വസ്തുക്കളുമൊക്കെ ഒരുക്കിയത്.





0 Comments