പാലാ നഗരസഭാ ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തിന് തനിക്കും അര്‍ഹതയുണ്ടെന്ന് സ്വതന്ത്ര കൗണ്‍സിലര്‍ മായാ രാഹുല്‍ പറഞ്ഞു. നഗരസഭയിലെ 19-ാം വാര്‍ഡില്‍ നിന്നും കോണ്‍ഗ്രസിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥി സതീഷ് ചൊള്ളാനിയെ പരാജയപ്പെടുത്തി വിജയിച്ച മായാരാഹുല്‍ ഉള്‍പ്പെടെ 4 സ്വതന്ത്രരാണ് വിജയിച്ചവരിലുള്ളത്. ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത കൗണ്‍സിലില്‍ ഭരണം നിര്‍ണയിക്കുന്നത് ബിനു പുളിക്കകണ്ടത്തിന്റെ സ്വതന്ത്ര കൂട്ടായ്മയും മായാ രാഹുലുമാണ് . നഗരസഭാ ചെയര്‍പേഴ്‌സണ്‍ സ്ഥാനം വനിതയ്ക്കായി നീക്കിവയ്കപ്പെട്ട നഗരസഭയില്‍ ചെയര്‍പെഴ്‌സണ്‍ സ്ഥാനത്തിന് തനിക്ക് അര്‍ഹതയുണ്ടെന്ന് മായാ രാഹുല്‍ പറഞ്ഞു.
ഏറെ കഷ്ടപ്പെട്ടാണ് വിജയം നേടിയത് . കഴിഞ്ഞതവണ വാര്‍ഡില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളാണ് വിജയം നേടിത്തന്നത് . കോണ്‍ഗ്രസില്‍ നിന്നും രാജിവയ്ക്കുകയും പിന്നീട് പുറത്താക്കപ്പെടുകയും ചെയ്തത് ചില പ്രത്യേക സാഹചര്യങ്ങളിലാണ്. ആരെ പിന്തുണയ്കണമെന്ന് ഇതുവരെ തീരുമാനമെടുത്തിട്ടില്ല. പിന്തുണ നല്‍കേണ്ടി വരുമ്പോള്‍ ചെയര്‍പഴ്‌സണ്‍ സ്ഥാനം ക്ലെയിം ചെയ്യാന്‍ തനിക്ക് അര്‍ഹതയുണ്ടെന്ന നിലപാടാണ് മായാ രാഹുലിനുള്ളത്. ബിനു പുളിക്കക്കണ്ടത്തിന്റെ നേതൃത്വത്തിലുള്ള സ്വതന്ത്ര കൂട്ടായ്മ സ്വീകരിക്കുന്ന നിലപാടുകള്‍ നിര്‍ണ്ണായകമാകുമ്പോള്‍ മായാ രാഹുലിന്റെ നിലപാടുകള്‍ക്കും ഏറെ പ്രാധാന്യമാണുള്ളത്.





0 Comments