മേലുകാവ് ഹെന്ററി ബേക്കര്‍ കോളേജില്‍ മെഗാ രക്തദാന ക്യാമ്പ് നടത്തി. മേലുകാവ് പോലീസ് SHO റനീഷ് T S ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ഗിരീഷ്‌കുമാര്‍ ജി എസ് അധ്യക്ഷനായിരുന്നു. ലയണ്‍സ് പ്രൊജക്റ്റ് കോര്‍ഡിനേറ്ററും അലുമിനി അസോസിയേഷന്‍ പ്രസിഡന്റും ആയ സിബി മാത്യു പ്ലാത്തോട്ടം മുഖ്യ പ്രഭാഷണവും കൊഴുവനാല്‍ പള്ളി അസിസ്റ്റന്റ് വികാരി ഫാദര്‍ ജയിംസ് ആണ്ടാശ്ശേരി അനുഗ്രഹ പ്രഭാഷണവും നടത്തി. പാലാ ബ്ലഡ് ഫോറം ജനറല്‍ കണ്‍വീനര്‍ ഷിബു തെക്കേമറ്റം വിഷയാവതരണം നടത്തി. അലൂമിനി അസോസിയേഷന്‍ വൈസ് പ്രസിഡന്റ് വില്‍സന്‍ മാത്യു, എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ ആഷ്ലി മെറീന മാത്യു, എന്‍എസ്എസ് വോളണ്ടിയര്‍ സെക്രട്ടറി അനന്തകൃഷ്ണന്‍ കെ ബി എന്നിവര്‍ സംസാരിച്ചു. SHO യും പ്രിന്‍സിപ്പലും അലുംനി അസോസിയെഷന്‍ പ്രസിഡന്റുമടക്കമുള്ളവര്‍ രക്ത ദാനം നടത്തി. കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളും എന്‍എസ് എസ് വോളണ്ടീയര്‍മാരും ക്യാമ്പിന് നേതൃത്വം നല്‍കി.





0 Comments