Breaking...

9/recent/ticker-posts

Header Ads Widget

പാലാ ഫുഡ് ഫെസ്റ്റ്-2025 ന് ഡിസംബര്‍ 5-ന് തുടക്കമാകും



പാലാ ഫുഡ് ഫെസ്റ്റ്-2025 ന് ഡിസംബര്‍ 5-ന് പാലായില്‍  തുടക്കമാകും. കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ യൂത്ത് വിംഗ് ആണ്, പാലാ ജൂബിലി തിരുനാളിനോടനുബന്ധിച്ച്  ഫുഡ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. ഡിസംബര്‍ 5 മുതല്‍ 8 വരെ, പുഴക്കര മൈതാനത്താണ് രുചിയുടെയും കലയുടെയും ഈ മഹോത്സവം അരങ്ങേറുക. അമ്പതില്‍പ്പരം സ്റ്റാളുകളിലായി ഇന്ത്യന്‍, ചൈനീസ്, അറബിക്, കോണ്ടിനെന്റല്‍ ഉള്‍പ്പെടെയുള്ള ലോകോത്തര വിഭവങ്ങളും രുചികളുടെ ഈ മഹാസംഗമത്തില്‍ അണിയിച്ചൊരുക്കുന്നു. ഫുഡ് ഫെസ്റ്റില്‍ രുചിവൈവിധ്യങ്ങള്‍ ആസ്വദിക്കുന്നതോടൊപ്പം എല്ലാ ദിവസവും വൈകുന്നേരം 7 മണി മുതല്‍  കലാവിരുന്നും നടത്തപ്പെടുന്നു. ഡിസംബര്‍ 5-ാം തീയതി വൈകിട്ട് 5 മണിക്ക് ജോസ് കെ. മാണി എം.പി. ഉദ്ഘാടനം നിര്‍വഹിക്കും. മാണി സി. കാപ്പന്‍ എം.എല്‍.എ.മുഖ്യാതിഥിയായിരിക്കും. ഏകോപനസമിതി പ്രസിഡന്റ് വക്കച്ചന്‍ മറ്റത്തില്‍ Ex MP അദ്ധ്യക്ഷനായിരിക്കും. 
പാലായിലെ 50 ല്‍ പരം വ്യാപാര സ്ഥാപനങ്ങളില്‍ നിന്ന് നിശ്ചിത തുകയ്ക്ക് സാധനങ്ങള്‍ വാങ്ങുമ്പോള്‍ ഫുഡ്‌ഫെസ്റ്റ് ടിക്കറ്റ് കൈവശമുള്ളവര്‍ക്ക്  ക്യാഷ് ഡിസ്‌കൗണ്ടും ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാഷ്ട്രീയ, സാമുദായിക, സാംസ്‌കാരിക, വ്യാപാരി നേതാക്കള്‍ ഉദ്ഘാടനയോഗത്തില്‍ പങ്കെടുക്കും. വാര്‍ത്താ സമ്മേളനത്തില്‍, ജോണ്‍ മൈക്കിള്‍ ദര്‍ശന, എബിസണ്‍ ജോസ്, ജോസ്റ്റ്യന്‍ വന്ദന, ഫ്രെഡി ജോസ്, സിറിള്‍ ട്രാവലോകം, വി സി ജോസഫ് ,ബൈജു കൊല്ലംപറമ്പില്‍, അനൂപ് ജോര്‍ജ്, ആന്റണി കുറ്റിയാങ്കല്‍, ദീപു പീറ്റര്‍, വിപിന്‍ പോള്‍സണ്‍, ജോഫ് വെള്ളിയാപ്പള്ളില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


Post a Comment

0 Comments