Breaking...

9/recent/ticker-posts

Header Ads Widget

പാലാ നഗരസഭ സ്റ്റേഡിയത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി



പാലാ നഗരസഭ സ്റ്റേഡിയത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. സംസ്ഥാന ബജറ്റില്‍ അനുവദിച്ച ഏഴ് കോടി രൂപ ഉപയോഗിച്ചുള്ള നിര്‍മ്മാണ ജോലികളാണ് നടക്കുന്നത്. തകര്‍ന്ന സിന്തറ്റിക്ക് നീക്കം ചെയ്ത ശേഷം പുതിയത് സ്ഥാപിക്കും. ശക്തമായ മഴ ആണ് പുനരുദ്ധാരണ പ്രവര്‍ത്തനം വൈകാന്‍ കാരണമായത്. ഡല്‍ഹി  ആസ്ഥാനമായുള്ള കമ്പനിയാണ് നിര്‍മ്മാണ കരാര്‍ എടുത്തിരിക്കുന്നത്. ജില്ലാ കായികമേളകള്‍ അടക്കം ഈ തകര്‍ന്ന സ്റ്റേഡിയത്തിലാണ് നടന്നത് . 
സ്റ്റേഡിയത്തിലെ സിന്തറ്റിക് തകര്‍ന്നത് കായിക പരിശീലനം നടത്തുന്ന താരങ്ങളെ ബുദ്ധിമുട്ടിലാക്കുകയും മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിയാതെ വരികയും ചെയ്തിരുന്നു. എല്ലാവര്‍ഷവും നിരവധി കായികമേളകളാണ് ഇവിടെ നടക്കുന്നത്. തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ ഉണ്ടായ വെള്ളപ്പൊക്കത്തില്‍ സ്റ്റേഡിയം മുങ്ങിയതാണ് സിന്തറ്റിക് പൊളിയന്‍ കാരണമായത്. സ്റ്റേഡിയത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായത്  കായികതാരങ്ങള്‍ക്ക് ആശ്വാസമാവുകയാണ്.


Post a Comment

0 Comments