Breaking...

9/recent/ticker-posts

Header Ads Widget

പാലായ്ക്ക് ഇനി വേണ്ടതെന്ത്. ?


പാലായില്‍ എല്‍ഡിഎഫാണോ യുഡിഎഫാണോ ഭരണത്തിലെത്തുകയെന്നതും സ്വതന്ത്ര കൂട്ടായ്യയുടെ നിലപാടെന്തായിരിക്കുമെന്ന ചര്‍ച്ചകളാണ് നടന്നു വരുന്നത്. അതേ സമയം പുതിയ ഭരണസമിതി ഏറ്റെടുക്കേണ്ട നിരവധി പദ്ധതികളെക്കുറിച്ചുള്ള ചര്‍ച്ചകളും വിവിധ തലങ്ങളില്‍ നടന്നു വരുന്നു. വിവിധസംഘടനകളും  പൊതു പ്രവര്‍ത്തകരും മുന്നോട്ടു വയ്ക്കുന്ന നിര്‍ദ്ദേശങ്ങളില്‍ പലതും ദീര്‍ഘകാലങ്ങളായി നിലനില്‍ക്കുന്ന ആവശ്യങ്ങളാണ്. രാഷ്ട്രീയ വിവാദങ്ങള്‍ക്കപ്പുറം ഇത്തരം ആവശ്യങ്ങളും ചര്‍ച്ച ചെയ്യപ്പെടെണ്ടത് ജനകീയ ആവശ്യമാണെന്ന് വിരമിച്ച മുനിസിപ്പല്‍ ജീവനക്കാരുടെ സംഘടനയ്ക്ക് പാലായില്‍ നേതൃത്വം നല്‍കുന്ന ബിജോയ് മണര്‍കാട് പറഞ്ഞു. 

നഗരത്തിലെ ശൗചാലയങ്ങളുടെ അപര്യാപ്തത പരിഹരിക്കുകയും നിലവിലുള്ളവ അറ്റകുറ്റപ്പണികള്‍ നടത്തി ഉപയോഗക്ഷമമാക്കണ മെന്നുമുള്ള ആവശ്യം ദീര്‍ഘകാലമായി നിലനിര്‍ക്കുന്നു. മാലിന്യ സംസ്‌കരണവും പാലാ നേരിടുന്ന പ്രധാന പ്രശ്‌നമാണ് . ഉറവിട മാലിന്യ സംസ്‌കരണ പദ്ധതികള്‍ കാര്യക്ഷമമാക്കുന്നതോടൊപ്പം മാലിന്യങ്ങള്‍ ശേഖരിച്ച് സംസ്‌കരിക്കാനും നടപടികളുണ്ടാവണം . നഗരത്തില്‍ വാഹന പാര്‍ക്കിംഗിന് സൗകരപ്പെടുത്തണം നിലവില്‍ പാര്‍ക്കിംഗ് സൗകര്യം കുറയുന്നത് പല വ്യാപാരസ്ഥാപനങ്ങള്‍ക്കും ദുരിതമായിട്ടുണ്ട് .വാഹനവുമായെത്തുന്നവര്‍ പാര്‍ക്കിംഗ് സൗകര്യമന്വേഷിച്ച് അലയേണ്ട സാഹചര്യമാണുള്ളത്. പാലായുടെ  വികസന മാതൃക നഗര മധ്യത്തിലെ ലണ്ടന്‍ ബ്രിഡ്ജു പോലെയാകരുതെന്നാണ് അഭിപ്രായമുയരുന്നത്.


Post a Comment

0 Comments