പാലാ സെന്റ് മേരീസ് എല്‍.പി സ്‌കൂളില്‍ തിരുപ്പിറവിയുടെ സന്ദേശവുമായി ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചു. ളാലം പഴയ പള്ളി വികാരി റവ.ഫാ ജോസഫ് തടത്തില്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സി.ലിന്‍സി ജെ. ചീരാംകുഴി അധ്യക്ഷത വഹിച്ചു. പി റ്റി.എ പ്രസിഡന്റ് ജോഷിബാ ജയിംസ് ക്രിസ്തുമസ് സന്ദേശം നല്‍കി. ക്രിസ്തുമസിന്റെ സന്ദേശം വിളിച്ചോതുന്ന സ്‌കിറ്റുകളും ഗാനങ്ങളും കുട്ടികള്‍ അവതരിപ്പിച്ചത് കാണികള്‍ക്ക് നവ്യാനുഭവമായി. തിരുപ്പിറവിയുടെ ദൃശ്യാവിഷ്‌കാരവും ഉണ്ടായിരുന്നു. അധ്യാപകരായ ത്രേസ്യാമ്മ തോമസ്, ബിന്‍സി സെബാസ്റ്റ്യന്‍, സി.ലിജി, ലീജാ മാത്യു ,മാഗി ആന്‍ഡ്ര്യൂസ്, സി.ജെസ്സ് മരിയാ, ലിജോ ആനിത്തോട്ടം, നീനു ബേബി, കാവ്യാമോള്‍ മാണി, ജോസ്മിന്‍ പി.ജെ., ടെസിന്‍ മാത്യു, ഗീതു ട്രീസാ ബോണി, സുജ ഷാജി എന്നിവര്‍ പ്രസംഗിച്ചു.





0 Comments