Breaking...

9/recent/ticker-posts

Header Ads Widget

എയ്ഡ്‌സ് ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു



പാലാ സെന്റ് തോമസ് ഓട്ടോണോമസ് കോളേജ് NSS യൂണിറ്റിന്റെയും മാര്‍ മെഡിസിറ്റി ഹോസ്പിറ്റലിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ എയ്ഡ്‌സ് ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. മാര്‍ സ്ലീവാ മെഡിസിറ്റിയിലെ  കമ്മ്യൂണിറ്റി മെഡിസിന്‍ ആന്‍ഡ് പബ്ലിക് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് ഡോക്ടര്‍ കെലിറ്റ ജോര്‍ജ് ക്ലാസിന് നേതൃത്വം നല്‍കി. ലോക എയ്ഡ്‌സ് ദിനാചരണത്തിന്റെ ഭാഗമായാണ് പ്രോഗ്രാം സംഘടിപ്പിച്ചത്. 

എയ്ഡ്‌സിന്റെ ഉത്ഭവത്തെക്കുറിച്ചും  വൈറസിന്റെ വ്യാപന വഴികളെക്കുറിച്ചും പ്രതിരോധ മാര്‍ഗങ്ങളെക്കുറിച്ചും ഡോക്ടര്‍ ക്ലാസ്സെടുത്തു. രോഗികളെ ഒറ്റപ്പെടുത്തേണ്ടതില്ല എന്നും എത്രയും വേഗത്തില്‍ ചികിത്സ ആരംഭിക്കുന്നത് അപകടനില കുറയ്ക്കുമെന്നും ഡോക്ടര്‍ വ്യക്തമാക്കി. എയ്ഡ്‌സ് രോഗവുമായി ബന്ധപ്പെട്ട ചികിത്സ സംവിധാനമായ ART- നെ ഡോക്ടര്‍ പരിചയപ്പെടുത്തി. NSS  പ്രോഗ്രാം ഓഫീസര്‍മാരായ ഡോ. പ്രിന്‍സി ഫിലിപ്പ്, ഡോ. ആന്റോ മാത്യു,  എന്നിവര്‍ പരിപടികള്‍ക്ക്നേതൃത്വം നല്‍കി.


Post a Comment

0 Comments