Breaking...

9/recent/ticker-posts

Header Ads Widget

പാലാ സെന്റ് തോമസ് ഹയര്‍ സെക്കന്ററി സ്‌കൂളിന് വിദ്യാഭ്യാസ പുരസ്‌കാരങ്ങള്‍ ലഭിച്ചു



പാലാ കോര്‍പ്പറേറ്റ് വിദ്യാഭ്യാസ ഏജന്‍സി  നല്‍കുന്ന നാല് പ്രധാന വിദ്യാഭ്യാസ പുരസ്‌കാരങ്ങള്‍ പാലാ സെന്റ് തോമസ് ഹയര്‍ സെക്കന്ററി സ്‌കൂളിന്  ലഭിച്ചു. മികച്ച സ്‌കൂളിനായുള്ള 'ഗോള്‍ഡന്‍ സ്‌കൂള്‍ അവാര്‍ഡ്', മികച്ച പ്രിന്‍സിപ്പാളിനുള്ള 'ഗോള്‍ഡന്‍ ലീഡര്‍ അവാര്‍ഡ്', മികച്ച കരിയര്‍ ഗൈഡന്‍സ് ക്ലബ്ബിനുള്ള 'ഫ്യൂച്ചര്‍ റെഡി ക്യാമ്പസ് അവാര്‍ഡ്', മികച്ച കൃഷി പ്രവര്‍ത്തനങ്ങള്‍ക്കുള്ള 'കുട്ടികളും കൃഷിയിലേക്ക് പദ്ധതി -  ബെസ്റ്റ് സ്‌കൂള്‍ അവാര്‍ഡ് എന്നീ പുരസ്‌കാരങ്ങള്‍ക്കാണ് സെന്റ് തോമസ് അര്‍ഹമായിരിക്കുന്നത്. 
അക്കാദമിക മികവിനൊപ്പം കുട്ടികളില്‍ വ്യക്തിത്വ വികസനം, സാമൂഹിക ബോധം, പരിസ്ഥിതി സംരക്ഷണം മുതലായ മൂല്യങ്ങള്‍ വളര്‍ത്തിയെടുക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ക്കുള്ള  അംഗീകാരമായാണ് 'ഗോള്‍ഡന്‍ സ്‌കൂള്‍ അവാര്‍ഡ്' സെന്റ് തോമസിന് ലഭിച്ചത്. വിദ്യാര്‍ത്ഥികളില്‍ ആത്മവിശ്വാസം വളര്‍ത്തുന്നതിനും അധ്യാപക സമൂഹത്തെ ഏകോപിപ്പിച്ച് മുന്നോട്ടു നയിക്കുന്നതിനും  നേതൃത്വം നല്‍കിയതിന്റെ അംഗീകാരമായാണ് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ റെജിമോന്‍ കെ മാത്യുവിന്  'ഗോള്‍ഡന്‍ ലീഡര്‍ അവാര്‍ഡ്' ലഭിച്ചത്.  കരിയര്‍ ഗൈഡന്‍സ് ക്ലബ്ബിന് ഫ്യൂച്ചര്‍ റെഡി ക്യാമ്പസ് അവാര്‍ഡും, സ്‌കൂള്‍ വളപ്പില്‍ നടപ്പാക്കിയ ജൈവ കൃഷി പദ്ധതികള്‍,  പരിസ്ഥിതി സൗഹൃദ പ്രവര്‍ത്തനങ്ങള്‍ എന്നിവ പരിഗണിച്ചാണ് 'കുട്ടികളും കൃഷിയിലേക്ക് പദ്ധതിയിലൂടെ - മികച്ച സ്‌കൂള്‍ അവാര്‍ഡിന്' സ്‌കൂള്‍ അര്‍ഹമായത്. ശനിയാഴ്ച നടക്കുന്ന സമ്മേളനത്തില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.


Post a Comment

0 Comments