Breaking...

9/recent/ticker-posts

Header Ads Widget

കോട്ടയത്ത് എല്‍.ഡി.എഫിന്റെ വന്‍ കുതിപ്പാണ് ഉണ്ടാവുകയെന്ന് സെബാസ്‌ററ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ



എല്‍.ഡി.എഫ് സര്‍ക്കാര്‍ വികസന രംഗത്ത് സമാനതകള്‍ ഇല്ലാത്ത വിസ്മയ പദ്ധതികളാണ് നടപ്പാക്കിയതെന്ന് സെബാസ്‌ററ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ പറഞ്ഞു. കോട്ടയത്ത് എല്‍.ഡി.എഫിന്റെ വന്‍ കുതിപ്പാണ് ഉണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് ഭരണങ്ങാനം ഡിവിഷനില്‍ നിന്നും മത്സരിക്കുന്ന എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പെണ്ണമ്മ ജോസഫിന്റെ  ഡിവിഷന്‍ പ്രചാരണ പര്യടന പരിപാടി എലിക്കുളം തോണിപ്പാറയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

മല്ലികശേരി, കാരക്കുളം, മഞ്ചക്കുഴി, കുരുവികൂട്, പൈക ആശുപത്രി പടി എന്നിവിടങ്ങളില്‍ പര്യടനം നടത്തി. പഞ്ചായത്ത് പ്രസിഡണ്ട് ജിമ്മിച്ചന്‍ ഈറ്റത്തോട്ട്, ടോമി കപ്പലുമാക്കല്‍, കെ.സി.സോണി ,സാജന്‍ തൊടുക, ജോസ് കുന്നപ്പിള്ളി, എന്‍.ആര്‍. ബാബു,  എന്നിവര്‍ പ്രസംഗിച്ചു. സ്ഥാനാര്‍ത്ഥികളായ ജാന്‍സി ബേബി, ജിമ്മി ജോസ്, രാജീവ് ശ്രീധരന്‍, വില്‍സണ്‍പതിപ്പിളി ,സി.മനോജ്, ഷേര്‍ളി അന്ത്യാകുളം ,റാണി ബിന്‍സ്, സുധാമണി കുറുമാക്കല്‍, എം.എസ്.മനു എന്നിവരും പര്യടന പരിപാടികളില്‍പങ്കെടുത്തു.


Post a Comment

0 Comments