കടുത്തുരുത്തിയുടെ മുന്‍ എം എല്‍ എയും കേരളാ കോണ്‍ഗ്രസ് ചെയര്‍മാനുമായിരുന്ന അന്തരിച്ച പി എം മാത്യുവിന്റെ സംസ്‌കാരകര്‍മ്മങ്ങള്‍ കടുത്തുരുത്തി സെന്റ് മേരീസ് താഴത്തുപള്ളിയില്‍ നടന്നു. ഔദ്യോഗിക ബഹുമതികളോടെ നടന്ന ചടങ്ങിന് പോലീസ് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് സംസ്‌കാര ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഭൗതിക ശരീരം വസതിയില്‍ നിന്ന് രാവിലെ 11 മണിയോടെ കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനാ താഴത്ത് പള്ളി പരിഷ് ഹാളില്‍ പൊതുദര്‍ശനത്തിനായി എത്തിച്ചു. സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ മണ്ഡലത്തിലെ പ്രമുഖനടക്കം നിരവധി വ്യക്തിത്വങ്ങള്‍ അദ്ദേഹത്തിന് അന്തിമാഞ്ജലി യര്‍പ്പിച്ചു. വികാരി ഫാദര്‍ മാത്യുചന്ദ്രന്‍ കുന്നിലിന്റെ കാര്‍മികത്വത്തില്‍ പ്രാര്‍ത്ഥന ശുശ്രൂഷകള്‍ നടത്തി. സംസ്ഥാന സര്‍ക്കാരിന്റെ ആദര സൂചകമായി ജില്ലാകലക്ടര്‍ ചേതന്‍കുമാര്‍ മിണ റീത്ത് സമര്‍പ്പിച്ചു.മുന്‍ ഗവണ്‍മെന്റ് ചീഫ് വിപ്പ് പിസി ജോര്‍ജ് എക്‌സ് എംഎല്‍എ, മുന്‍മന്ത്രി കെ സി ജോസഫ്, മുന്‍മന്ത്രി പന്തളം സുധാകരന്‍, കേരള കോണ്‍ഗ്രസ് നേതാവും മുന്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായിരുന്നു ജോസ് പുത്തന്‍കാല, മോന്‍സ് ജോസഫ് എംഎല്‍എ തുടങ്ങിയവര്‍ പി എം മാത്യുവിനെ അനുസ്മരിച്ചു. സംഘടന മികവും കാര്യശേഷിയും നര്‍മ്മവും സമനിച്ചിരുന്ന ആദര്‍ശ ധീരനായ രാഷ്ട്രീയ നേതാവായിരുന്നു പി എം മാത്യു എക്‌സ് എംഎല്‍എ എന്ന് രാഷ്ട്രീയ നേതാക്കള്‍ പറഞ്ഞു. കേരള കൊണ്‍ഗ്രസ് ചെയര്‍മാന്‍ പി ജെ ജോസ്ഫ് മന്ത്രി റോഷി അഗസ്റ്റ്യന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ MLA തുടങ്ങിയവര്‍ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്തു,. വൈക്കം എന്‍എസ്എസ് യൂണിയന്‍ അടക്കമുള്ള വിവിധ സാമൂഹ്യ സാംസ്‌കാരിക സംഘടന നേതാക്കള്‍ മൃതദേഹത്തില്‍ റീത്ത് സമര്‍പ്പിച്ചു. വൈകുന്നേരം 3 മണിക്കാണ് താഴത്തുപള്ളിയില്‍ സംസ്‌ക്കാര ശ്രൂശ്രുഷകള്‍ നടന്നത്. സംസകാരശേഷം താഴത്തുപള്ളി MMC ഷോപ്പിങ്ങ് കോംപ്ലക്‌സ് കോംപൗണ്ടില്‍ അനുശോചന യോഗം ചേര്‍ന്നു. രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗങ്ങയിലെ പ്രമുഖരും രാഷ്ട്രീയ കക്ഷി പ്രതിനിധികളും പൊതു ജനങ്ങളുമടക്കമുള്ളവര്‍ അന്തരിച്ചനേതാവിന് ആദരാഞ്ജലി കളര്‍പ്പിച്ചു.
കെപിസിസി എക്‌സിക്യുട്ടിവ് അംഗം, നിയമസഭാ പെറ്റീഷന്‍സ് കമ്മിറ്റി ചെയര്‍മാന്‍, ODE PEC ചെയര്‍മാന്‍, തിരുവല്ല ട്രാവന്‍കൂര്‍ ഷുഗേഷ്‌സ് ആന്‍ഡ് കെമിക്കല്‍സ് ചെയര്‍മാന്‍, റബര്‍ മാര്‍ക്കറ്റിങ്ങ് ഫെഡറേഷന്‍ വൈസ് പ്രസിഡന്റ്, KSFE ബോര്‍ഡ് അംഗം, UDF കോട്ടയം ജില്ലാ ചെയര്‍മാന്‍, കേരളാ കോണ്‍ഗ്രസ് എം സംസ്ഥാന ജനറല്‍ സെക്രട്ടറി, അവിഭക്ത കേരളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ്, കടുത്തുരുത്തി സഹകരണ ആശുപത്രി പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.





0 Comments