Breaking...

9/recent/ticker-posts

Header Ads Widget

ആസ്ഥാന മന്ദിര വെഞ്ചരിപ്പും വാര്‍ഷിക പൊതുസമ്മേളനവും



അതിരമ്പുഴ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സാമൂഹ്യ സന്നദ്ധ സംഘടനയായ റാഡിക്കല്‍ ഓക്‌സിജന്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ഫാമിലീസ്‌ന്റെ  (റൂഫ്) ആസ്ഥാന മന്ദിര വെഞ്ചരിപ്പും വാര്‍ഷിക പൊതുസമ്മേളനവും വിവിധ മെഡിക്കല്‍ സേവന പദ്ധതികളുടെ ഉദ്ഘാടനവും 2026- ജനുവരി രണ്ട്, മൂന്ന് തീയതികളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. റൂഫിന്റെ പുതുതായി നിര്‍മ്മിച്ച ആസ്ഥാന മന്ദിരത്തിന്റെ വെഞ്ചിരിപ്പ്  ജനുവരി രണ്ടിനു വൈകുന്നേരം അഞ്ചിന്, ചങ്ങനാശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ തോമസ് തറയിലും, വയോജന ആതുരസേവന പദ്ധതികളുടെ ഉദ്ഘാടനം പ്രതിപക്ഷനേതാവ് വി. ഡി. സതീശനും നിര്‍വഹിക്കും. അതിരമ്പുഴ പള്ളി വികാരി ഫാ. മാത്യു പടിഞ്ഞാറെകുറ്റ്, ചെറുപുഷ്പാശ്രമം പ്രിയോര്‍ ഫാ. ജോസഫ് ചാലിച്ചിറയില്‍ ഒ.സി.ഡി, കാരിത്താസ് ഹോസ്പിറ്റല്‍ ഡയറക്ടര്‍ റവ. ഡോ. ബിനു കുന്നത്ത് തുടങ്ങിയവര്‍ ചടങ്ങുകളില്‍ പങ്കെടുക്കും. ജനുവരി മൂന്നിനു വൈകുന്നേരം അഞ്ചിന് സംഘടനയുടെ വാര്‍ഷിക പൊതുസമ്മേളനവും വിവിധ മെഡിക്കല്‍ സേവനപദ്ധതികളുടെ ഉദ്ഘാടനവും മന്ത്രി. വി. എന്‍. വാസവന്‍ നിര്‍വ്വഹിക്കും. റൂഫിന്റെ പ്രസിഡന്റ് സോജന്‍ അഗസ്റ്റ്യന്‍ അദ്ധ്യക്ഷത വഹിക്കും. ഗ്യാസ്‌ട്രോ, കാര്‍ഡിയോളജി, പീഡിയാട്രിക്, കൗണ്‍സിലിംഗ് തുടങ്ങിയ മെഡിക്കല്‍ സേവന പദ്ധതികളുടെ ഉദ്ഘാടനമാണ് സമ്മേളനത്തില്‍ നടക്കുക. സംഘടനയുടെ രക്ഷാധികാരി പി. ജെ. കുര്യന്‍ പാലക്കുന്നേല്‍, പ്രസിഡന്റ് സോജന്‍ അഗസ്റ്റ്യന്‍ ആലഞ്ചേരി, സെക്രട്ടറി ലൂസി സിബി പാറശ്ശേരില്‍, റോബിന്‍ ജോസഫ് മാനാട്ട് എന്നിവര്‍ ഏറ്റുമാനൂര്‍ പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍  പങ്കെടുത്തു.



Post a Comment

0 Comments