പാലാ സെന്റ് തോമസ് ടി.ടി.ഐയില്‍ ക്രിസ്തുമസ് ആഘോഷം 'ജിംഗിള്‍ ബെല്‍സ് 2k25' സംഘടിപ്പിച്ചു. ക്രിസ്തുമസ് സന്ദേശം പകര്‍ന്നു നല്‍കുന്ന വിവിധ കലാപരിപാടികള്‍, കരോള്‍ ഗാനങ്ങള്‍, നൃത്തങ്ങള്‍ എന്നിവ ആഘോഷത്തിന്റെ ഭാഗമായി അവതരിപ്പിച്ചു. സാന്താക്ലോസിന്റെ സാന്നിധ്യവും ആകര്‍ഷണമായി. സ്‌നേഹവും ഐക്യവും പങ്കുവെക്കുന്ന ക്രിസ്തുമസ് സന്ദേശം വിദ്യാര്‍ത്ഥികളിലേക്ക് എത്തിക്കുകയായിരുന്നു പരിപാടിയുടെ ലക്ഷ്യം.
സ്‌കൂള്‍ അസിസ്റ്റന്റ് മാനേജര്‍ റവ.ഫാദര്‍ ഐസക് പെരിങ്ങാ മലയില്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍ മായാ രാഹുല്‍ മുഖ്യ പ്രഭാഷണം നടത്തി. പിടിഎ പ്രസിഡണ്ട് മഞ്ജുഷ ടോണി ക്രിസ്തുമസ് സന്ദേശം നല്‍കി.ഹെഡ്മിസ്ട്രസ്.സി ജാന്‍സി പീറ്റര്‍ സ്വാഗതം ആശംസിച്ചു.അക്ഷയ് ഷിജോ ,ഗ്രിഗറിന്‍ ജോജോ എന്നിവര്‍ സംഗീതം ആലപിച്ചു. സ്റ്റാഫ് സെക്രട്ടറി ഷാജിമോന്‍ ജോസഫ് നന്ദി രേഖപ്പെടുത്തി. സന്തോഷവും ഉല്ലാസവും നിറഞ്ഞ ആഘോഷ പരിപാടിയായിരുന്നു 'ജിംഗിള്‍ ബെല്‍സ് 2k25'





0 Comments