കിടങ്ങൂര്‍ സെന്റ് മേരീസ്ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ നവീകരിച്ച ഗ്രൗണ്ടിന്റെയും, പ്രവേശനകവാടത്തിന്റെയും
ഉദ്ഘാടനം കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് നിര്‍വഹിച്ചു. ഹയര്‍സെക്കണ്ടറി സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി, 2000-2025 വര്‍ഷങ്ങളിലെ അലുമിനിയാണ് പ്രവേശനകവാടം സ്‌പോണ്‍സര്‍ ചെയ്തത്. പൂര്‍വ്വവിദ്യാര്‍ത്ഥികളുടെയും, നാട്ടുകാരുടെയും ,അധ്യാപകരുടെയും സഹകരണത്തോടെയാണ് ഗ്രൗണ്ട് നവീകരിച്ച് പൂര്‍ത്തിയാക്കിയത്. ഇവയുടെ നിര്‍മാണത്തിനായി പ്രവര്‍ത്തിച്ച എല്ലാവരെയും ബിഷപ് അഭിനന്ദിച്ചു.

കിടങ്ങൂര്‍ SHO മഹേഷ് K.L ഫുട്‌ബോള്‍ തട്ടി മൈതാനത്ത് ഉദ്ഘാടനം നിര്‍വഹിച്ചു. സ്‌കൂള്‍ മാനേജര്‍ സ്റ്റാനി ഇടത്തി പറമ്പില്‍, കോട്ടയം അതിരൂപത കോര്‍പ്പറേറ്റ് എഡ്യൂക്കേഷണല്‍ ഏജന്‍സി ഓഫ് സ്‌കൂള്‍ സെക്രട്ടറി റവ.ഡോ.തോമസ് പുതിയ കുന്നേല്‍ , പൂര്‍വ്വ വിദ്യാര്‍ത്ഥി റവ.ഫാ.സിറിയക്മറ്റത്തില്‍, HM ജയ തോമസ് , പ്രിന്‍സിപ്പാള്‍ ഷെല്ലി ജോസഫ് ,സ്‌കൂള്‍ ലീഡര്‍ എമ്മാനുവല്‍ മൈക്കിള്‍, PTA പ്രസിഡന്റ് ജോമോന്‍ കാരാമയില്‍, MPTA പ്രസിഡന്റ് ജാന്‍സി ജോബി, PTA വൈസ് പ്രസിഡന്റ് സുനില്‍ തോമസ് തുടങ്ങിയവര്‍ സംസാരിച്ചു.

0 Comments