UDF വന്‍ ഭൂരിപക്ഷ ത്തോടെ വിജയിച്ച മാഞ്ഞൂര്‍ ഗ്രാമപഞ്ചായത്തില്‍ യുഡിഎഫിലെ കോണ്‍ഗ്രസ് പ്രതിനിധി സുനു ജോര്‍ജ്- 16 വോട്ടുകള്‍ നേടി പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു. എതിര്‍ സ്ഥാനാര്‍ഥി എല്‍ഡിഎഫിലെ ജോര്‍ജുകുട്ടി കാറുകുളം 3 വോട്ടുകള്‍ നേടി. തുടര്‍ന്ന് ഉച്ചക്ക് 2.30 ന് നടന്ന വൈസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ യുഡിഎഫ് പ്രതിനിധിയായ ലിസി ജോസഫ് പാളിത്തോട്ടം 16 വോട്ടുകള്‍ നേടി വിജയിച്ചു. എല്‍ഡിഎഫ് പ്രതിനിധിയായി മത്സരിച്ച സ്വതന്ത്ര സ്ഥാനാര്‍ഥി മഞ്ജു അനില്‍ മൂന്ന് വോട്ടുകള്‍ നേടി. വൈക്കം കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ വിനു വരണാധി കാരിയായിരുന്നു. കഴിഞ്ഞ തവണ LDF ഭരണത്തിലായിരുന്ന മാഞ്ഞൂര്‍ UDF തിരിച്ചു പിടിക്കുകയായിരുന്നു.





0 Comments