Breaking...

9/recent/ticker-posts

Header Ads Widget

യുഡിഎഫിന്റെ അടിത്തറ ശക്തമാക്കുമെന്നും മുന്നണി വിപുലീകരിക്കുമെന്നും പ്രതിപക്ഷ നേതാവ്



യുഡിഎഫിന്റെ അടിത്തറ ശക്തമാക്കുമെന്നും മുന്നണി വിപുലീകരിക്കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ആരൊക്കെയാണ് വരാന്‍ പോകുന്നതെന്ന് ഇപ്പോഴേ പറഞ്ഞ് സസ്പെന്‍സ് കളയുന്നില്ല. എല്‍ഡിഎഫിന്റെ ഭാഗമായുള്ളവരുണ്ടാകും, എന്‍ഡിഎയുടെ ഭാഗമായുള്ളവരുണ്ടാകും, ഇതിലൊന്നും പെടാത്തവരും ഉണ്ടാകും. എല്ലാം കാത്തിരുന്ന് കാണാമെന്ന് സതീശന്‍ പറഞ്ഞു. യുഡിഎഫ് ഒരു മുന്നണിക്കപ്പുറം വലിയൊരു പൊളിറ്റിക്കല്‍ പ്ലാറ്റ്ഫോമാണ്. ഒരുപാട് വിഭാഗം ജനങ്ങളെയും ഇന്‍ഫ്ലുവന്‍സര്‍മാരെയും ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ളതാണ്. കൂടുതല്‍ ശക്തമായ യുഡിഎഫായിരിക്കും നിയമസഭ തിരഞ്ഞെടുപ്പിനെ നേരിടുക. ആരെയും പിന്നാലെ നടന്ന് ക്ഷണിച്ചിട്ടില്ല. ഇപ്പോള്‍ ഈ തിരഞ്ഞെടുപ്പ് വിജയിച്ച് എല്ലാമായി എന്ന് കരുതുന്നില്ല. അടുത്ത തിരഞ്ഞെടുപ്പില്‍ ആഗ്രഹിക്കുന്ന സീറ്റുകളിലെത്തുകയാണ് ലക്ഷ്യം. ഇരട്ടി ജോലിയാണ് യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് വരാന്‍ പോകുന്നതെന്നും സതീശന്‍ കോട്ടയത്ത് പറഞ്ഞു.



Post a Comment

0 Comments