ഏറ്റുമാനൂര്‍ ഫ്രണ്ട്‌സ് ഫിറ്റ്‌നസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ക്രിസ്മസ് ആഘോഷ പരിപാടികള്‍ ഡിസംബര്‍ 20 ശനിയാഴ്ച നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വൈകുന്നേരം 6:00 മണിക്ക് ഏറ്റുമാനൂര്‍ നീണ്ടൂര്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന ഫ്രണ്ട്‌സ് ഫിറ്റ്‌നസ് സെന്ററില്‍ വച്ച് നടത്തുന്ന ആഘോഷ പരിപാടികള്‍ നഗരസഭ കൗണ്‍സിലര്‍ രശ്മി ശ്യാം ഉദ്ഘാടനം ചെയ്യും. ക്ലബ്ബ് പ്രസിഡന്റ് തോമസ് മാത്യു അദ്ധ്യക്ഷത വഹിക്കും. കോട്ടയ്ക്കപ്പുറം സെന്റ് മാത്യൂസ് ചര്‍ച്ച് വികാരി ഫാ.സോണി തെക്കുംമുറിയില്‍ ക്രിസ്മസ് സന്ദേശം നല്‍കും. ആഘോഷ സമിതി ചെയര്‍മാന്‍ ഗണേഷ് ഏറ്റുമാനൂര്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.
ചടങ്ങില്‍ ദേശീയ ഫോറസ്റ്റ് ഗയിംസില്‍ പവ്വര്‍ ലിഫ്റ്റിംഗ് വെറ്ററന്റ് കാറ്റഗറിയില്‍ സ്വര്‍ണ്ണ മെഡലും ഓപ്പണ്‍ കാറ്റഗറിയില്‍ വെള്ളി മെഡലും കരസ്ഥമാക്കിയ ക്ലബ് അംഗവും ഐഎഫ്എസ് ഉദ്യോഗസ്ഥയുമായ നീതു ലക്ഷ്മിയെയും , അതിരമ്പുഴ ഗ്രാമ പഞ്ചായത്ത് ആറാം വാര്‍ഡില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ക്ലബ്ബ് അംഗം ഷാന്‍ഡി മാത്യുവിനെയും അനുമോദിക്കും. ഫിറ്റ്‌നസ് ട്രെയ്‌നിയായി വിദേശത്തേയ്ക്ക് പോകുന്ന ഫ്രണ്ട്‌സ് ഫിറ്റ്‌നസ് ക്ലബ്ബിന്റെ ട്രെയ്‌നി നിതിന്‍ ബെന്നിക്ക് യാത്രയയപ്പും നല്‍കും . ഏറ്റുമാനൂര്‍ പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ഭാരവാഹികളായ തോമസ് മാത്യു ,ഗണേഷ് ഏറ്റുമാനൂര്‍, അക്ഷയ് തോമസ്, അഖില്‍ റ്റി എച്ച്, നിഥിന്‍ ബെന്നി എന്നിവര്‍ പങ്കെടുത്തു.
0 Comments