Breaking...

9/recent/ticker-posts

Header Ads Widget

അതിഥി തൊഴിലാളികള്‍ക്ക് നേരെ ആക്രമണം.


അതിഥി തൊഴിലാളികള്‍ക്ക് നേരെ ഗുണ്ടാ സംഘത്തിന്റെ ആക്രമണം. ഞായറാഴ്ച രാത്രി 7 മണിയോടുകൂടി തവളകുഴി ജംഗ്ഷനിലാണ് സംഭവം. ഏറ്റുമാനൂര്‍ പ്രൈവറ്റ് ബസ് സ്റ്റേഷനിലെ മത്സ്യ മാര്‍ക്കറ്റില്‍ നിന്നും മീന്‍ വാങ്ങി മടങ്ങുകയായിരുന്നു നിര്‍മ്മാണ തൊഴിലാളികള്‍. ഇവര്‍ക്ക് നേരെയാണ് ആറംഗ സംഘം അക്രമം അഴിച്ചുവിട്ടത്. അതിഥി തൊഴിലാളികളെ തടഞ്ഞു നിര്‍ത്തിയ സംഘം പണവും മൊബൈല്‍ ഫോണും  ആവശ്യപ്പെട്ടു. ഇത് നിഷേധിച്ചതിനെ തുടര്‍ന്ന് കണ്ണില്‍ സ്‌പ്രേ അടിക്കുകയും ഇവരെ വലിച്ചിഴച്ച് ദൂരസ്ഥലത്തേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുകയും ആയിരുന്നു. ഇതിനിടയിലാണ് ബീഹാര്‍ സ്വദേശിയായ സച്ചിന് കുത്തേറ്റത്. ഇയാള്‍ ഏറ്റുമാനൂന്‍ ആശുപത്രിയില്‍ ചികിത്സ തേടി .  ഭയന്നുപോയ തൊഴിലാളികള്‍ ജോലിക്ക് പോകാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ്.




Post a Comment

0 Comments