Breaking...

9/recent/ticker-posts

Header Ads Widget

അല്‍ഫോന്‍സാ കോളേജില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം നടത്തി.



അല്‍ഫോന്‍സാ കോളേജില്‍ അല്‍സ്റ്റാജിയ 2026 എന്ന പേരില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം നടത്തി. അഞ്ഞൂറോളം പൂര്‍വ്വവിദ്യാര്‍ത്ഥിനികളും അധ്യാപക, അനധ്യാപകരും കോളേജില്‍ ഒരുമിച്ചു ചേര്‍ന്നു. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വിജയിച്ച് ജനപ്രതിനിധികളായ കോളേജിലെ 33 പൂര്‍വ്വ വിദ്യാര്‍ത്ഥിനികളെ ചടങ്ങില്‍ ആദരിച്ചു. സമ്മേളനത്തില്‍  കോളേജ് അലുമ്‌നി അസോസിയേഷന്‍ പ്രസിഡന്റ് ഡോ. ആന്‍സി ജോസഫ്  അദ്ധ്യക്ഷത വഹിച്ചു. പൂര്‍വ വിദ്യാര്‍ത്ഥിനിയും തൃത്താല ഗവണ്‍മെന്റ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് അസിസ്റ്റന്റ് പ്രൊഫസറുമായ  കിരണ്‍ മരിയ ജോസ് മുഖ്യാതിഥി ആയിരുന്നു.  കോളേജ് പ്രിന്‍സിപ്പല്‍ പ്രഫ.ഡോ. സിസ്റ്റര്‍ മിനിമോള്‍ മാത്യു, അലുമ്‌നി അസോസിയേഷന്‍ സെക്രട്ടറി മിസ് റൂബി മോള്‍ ഫിലിപ്പ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. സംഗമത്തോടനുബന്ധിച്ച് കലാപരിപാടികളും മത്സരങ്ങളും  നടത്തപ്പെട്ടു. വസ്ത്രങ്ങളുടെയും കരകൗശല വസ്തുക്കളുടെയും പ്രദര്‍ശനവും വിപണനവും നടന്നു.



Post a Comment

0 Comments