Breaking...

9/recent/ticker-posts

Header Ads Widget

ഐങ്കൊമ്പ് അംബിക വിദ്യാഭവനില്‍ മാതൃ പൂജയും തിരുവാതിര കളിയും



കേരളത്തിന്റെ സാംസ്‌കാരിക പൈതൃകത്തെക്കുറിച്ചും  മാതൃത്വത്തിന്റെ മഹനീയതയെക്കുറിച്ചും കുട്ടികള്‍ക്ക് അറിവു പകര്‍ന്നു നല്‍കി ഐങ്കൊമ്പ് അംബിക വിദ്യാഭവനില്‍ മാതൃ പൂജയും തിരുവാതിര കളിയും നടന്നു. മാതൃദേവോ ഭവ എന്ന ആശയം ഉയര്‍ത്തിപ്പിടിച്ച് അമ്മമാരുടെ കാല്‍കഴുകി ചന്ദനവും കുങ്കുമവും ചാര്‍ത്തി പൂക്കളര്‍പ്പിച്ച് മന്ത്രം ജപിച്ച് മാതൃ പൂജ നടത്തുമ്പോള്‍ അമ്മമാരുടെ നിസ്വാര്‍ത്ഥവും ത്യാഗപൂര്‍ണവുമായ ജീവിതത്തോട് കുരുന്നു മനസുകളില്‍ സ്‌നേഹവും വിനയവും ആദരവും വളര്‍ത്തുന്ന സവിശേഷതയാര്‍ന്ന ചടങ്ങാണ് മാതൃ പൂജ. അംബികാ വിദ്യാഭവനില്‍ മാതൃസമിതിയുടെ നേതൃത്വത്തില്‍ നടന്ന സപ്തശക്തി സംഗമത്തില്‍ മാതൃസമിതി പ്രസിഡന്റ് ഡോ അഞ്ജലി മുഖ്യ പ്രഭാഷണം നടത്തി. കടനാട് പഞ്ചായത്തംഗങ്ങളായ സ്‌നേഹ ജോസ്, ജ്യോതി ലക്ഷ്മി, വൈസ് പ്രിന്‍സിപ്പല്‍ പ്രമീള രാജേഷ് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് സാംസ്‌കാരികത്തനിമ വിളിച്ചോതുന്ന തിരുവാതിരകളി അവതരണം നടന്നു. 
മാതൃസമിതി അംഗങ്ങളും വിദ്യാര്‍ത്ഥികളും തിരുവാതിരകളിയില്‍ പങ്കു ചേര്‍ന്നു. തിരുവാതിര പുഴുക്കു വിതരണവും നടന്നു. തുടര്‍ന്ന് നടന്ന മാതൃ പൂജ സിനിമാതാരം BR അഞ്ജിത ഉദ്ഘാടനം ചെയ്തു. സംബോധ് ഫൗണ്ടേഷന്‍ ആചാര്യന്‍ സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി ആചാര്യ സ്ഥാനം വഹിച്ചു. ഡോ അനുശ്രീയുടെ ഗാനാലാപനം ആത്മസ്പര്‍ശിയായി. മാതൃ പൂജയില്‍ അംബിക ഭവനിലെ PTA അംഗമായ ഡോക്ടര്‍ ഇന്ദുവിന്റെ 4 മക്കളും ഒരുമിച്ച് അമ്മയില്‍ നിന്നും അനുഗ്രഹം വാങ്ങിയത് ഹൃദയസ്പര്‍ശിയായി. ജീവിതപാതയ്ക്ക് പുതിയ ദിശാബോധം പകരുന്ന മാതൃപൂജ പങ്കെടുത്തവരുടെ മനസ്സുകളില്‍ അവിസ്മരണിയമായ ഓര്‍മ്മയായി മാറുകയായിരുന്നു.


Post a Comment

0 Comments