അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളിയില്‍ 19 മുതല്‍ ഫെബ്രുവരി ഒന്നുവരെ നടക്കുന്ന വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിന്റെ ക്രമീകരണങ്ങള്‍ അവലോകനം ചെയ്യാന്‍,മന്ത്രി വി.എന്‍. വാസവന്റെ അധ്യക്ഷതയില്‍ അവലോകന യോഗം ചേര്‍ന്നു. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു. തിരുനാള്‍ ദിവസങ്ങളില്‍ പള്ളിക്ക് ചുറ്റുപാടുമുള്ള പ്രദേശങ്ങളില്‍ പോലീസ് നിരീക്ഷണം ശക്തമാക്കും. പ്രധാന തിരുനാള്‍ ദിനങ്ങളിലും ദേശക്കഴുന്നും കലാപരിപാടികളും നടക്കുന്ന ദിവസളിലും ക്രമസമാധാന പാലനത്തിന് കൂടുതല്‍ പോലീസിനെ നിയോഗിക്കും. എക്‌സൈസിന്റെ മൂന്നു ടീമുകള്‍ മുന്‍കൂട്ടി പട്രോളിംഗ് നടത്തും. മദ്യ - മയക്കുമരുന്ന് സംഘങ്ങളെ നിരീക്ഷിക്കും. തദ്ദേശ ഭരണകൂടങ്ങളുടെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തില്‍ മാലിന്യമുക്ത പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കും. ഹരിതചട്ടം പാലിക്കാന്‍ ശുചിത്വമിഷന്‍ പള്ളി അധികൃതരുമായി കൂടിയാലോചിച്ച് ക്രമീകരണങ്ങള്‍ ചെയ്യും. ആരോഗ്യവകുപ്പ് സാനിട്ടേഷന്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി അറിയിച്ചു.
പ്രധാന തിരുനാള്‍ ദിവസങ്ങളില്‍ മോട്ടോര്‍ വാഹന വകുപ്പ്,വാഹനങ്ങള്‍ക്ക് സ്‌പെഷല്‍ പെര്‍മിറ്റ് നല്‍കും. 24, 25 ദിവസങ്ങളില്‍ ഫയര്‍ ആന്‍ഡ് റസ്‌ക്യു സര്‍വീസിന്റെ സ്റ്റാന്‍ഡ്‌ബൈ യൂണിറ്റ് പള്ളി പരിസരത്ത് ഉറപ്പാക്കും. ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ, ജില്ലാ പോലീസ് മേധാവി ഷാഹുല്‍ ഹമീദ് എ, എഡിഎം ശ്രീജിത്ത് എസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയ്‌മോന്‍ കരീമഠം, അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ഒ.എ. സജി കോട്ടയരികില്‍ , ജില്ലാപഞ്ചായത്തംഗം ജിം അലക്‌സ്, ബ്ലോക്ക് പഞ്ചായത്തംഗം റോസമ്മ സോണി,സെന്റ് മേരീസ് ഫൊറോനാ പള്ളി അസിസ്റ്റന്റ് വികാരി ഫാ. അനീഷ് കാമിച്ചേരി തുടങ്ങിയവര്‍ പങ്കെടുത്തു.അസിസ്റ്റന്റ് വികാരി ഫാ. ടോണി മണക്കുന്നേല്‍, കൈക്കാരന്മാരായ തോമസ് പുതുശേരി, ജോണ്‍സണ്‍ തോട്ടത്തില്‍, ബെന്നി മൂഴിയാങ്കല്‍, പാരീഷ് കൗണ്‍സില്‍ സെക്രട്ടറി സഞ്ജിത് പി. ജോസ് എന്നിവര്‍ നേതൃത്വം നല്‍കി.





0 Comments