Breaking...

9/recent/ticker-posts

Header Ads Widget

അതിരമ്പുഴയില്‍ പ്രദക്ഷിണങ്ങള്‍ ശനിയാഴ്ച നടന്നു



അതിരമ്പുഴയുടെ ആത്മീയ ചൈതന്യം വിളിച്ചോതിക്കൊണ്ട് വിശുദ്ധ  സെബസ്ത്യാനോസ് സഹദായുടെ തിരുനാളിനോട് അനുബന്ധിച്ചുള്ള  പ്രദക്ഷിണങ്ങള്‍ ശനിയാഴ്ച നടന്നു. നൂറുകണക്കിന് വിശ്വാസികളാണ് പ്രദിക്ഷണങ്ങളില്‍ അണിനിരന്നത്. വലിയ പള്ളിയില്‍ നിന്നും ആരംഭിച്ച ഒന്നാം പ്രദക്ഷിണം ഭക്തിപൂര്‍വ്വം ടൗണ്‍ കപ്പേളയില്‍ എത്തിച്ചേര്‍ന്നു. ടൗണ്‍ കപ്പേളയില്‍ വെച്ച് ഭക്തിനിര്‍ഭരമായ ലദീഞ്ഞ് നടന്നു. തുടര്‍ന്ന് പ്രദക്ഷിണം തിരികെ വലിയ പള്ളിയിലേക്ക് നീങ്ങി. 
അതേസമയം തന്നെ വലിയ പള്ളിയില്‍ നിന്നും രണ്ടാമത്തെ പ്രദക്ഷിണവും ആരംഭിച്ചു. രണ്ട് പ്രദക്ഷിണങ്ങളും സംഗമിച്ച് ചെറിയ പള്ളി ചുറ്റി തിരികെ വലിയ പള്ളിയില്‍ എത്തിയതോടെ നഗരം ചുറ്റിയുള്ള പ്രദക്ഷിണത്തിന് സമാപനമായി. പ്രദക്ഷിണത്തിന് ശേഷം വലിയ പള്ളിയില്‍ വെച്ച് സമാപന പ്രാര്‍ത്ഥനയും ആശീര്‍വാദവും നടന്നു. ആയിരക്കണക്കിന് വിശ്വാസികളാണ്  ദേവാലയത്തിലെ തിരുകര്‍മ്മങ്ങളിലും, പ്രദിക്ഷണത്തിനും പങ്കെടുത്തത്.



Post a Comment

0 Comments