Breaking...

9/recent/ticker-posts

Header Ads Widget

വിവിധ ആവശ്യങ്ങള്‍ക്കായി ബാങ്കിലെത്തിയര്‍ സമരത്തെ തുടര്‍ന്ന് വലഞ്ഞു.



ബാങ്ക് ജീവനക്കാരുടെ സമരത്തെ തുടര്‍ന്ന് വിവിധ ആവശ്യങ്ങള്‍ക്കായി ബാങ്കിലെത്തിയര്‍ വലഞ്ഞു. രാജ്യവ്യാപകമായി ബാങ്കിങ് സേവനങ്ങള്‍ തടസ്സപ്പെട്ടു. ഒമ്പത് യൂണിയനുകളുടെ കൂട്ടായ്മയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ്  ആണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. ജനുവരി 24 മുതല്‍ 26 വരെയുള്ള 3 അവധിക്ക് പിന്നാലെ നടത്തിയ പണിമുടക്ക്  ജനത്തെ വലച്ചു. ജീവനക്കാരുടെ ദീര്‍ഘകാല ആവശ്യങ്ങള്‍ പരിഗണിക്കുന്നതില്‍ ഉണ്ടായ കാലതാമസമാണ് പണിമുടക്കിലേക്ക് നയിച്ചത്. ദിവസങ്ങളായി ബാങ്ക് അടഞ്ഞുകിടക്കുന്നതോടെ എടിഎമ്മുകളും കാലിയായി. ചില സിഡിഎമ്മുകള്‍ പ്രവര്‍ത്തിക്കാതെ വന്നതും പ്രതിസന്ധി സൃഷ്ടിച്ചു. എല്ലാ ശനിയാഴ്ചകളും അവധിയായി പ്രഖ്യാപിച്ചുകൊണ്ട് ആഴ്ചയില്‍ അഞ്ച് പ്രവൃത്തിദിവസങ്ങള്‍ എന്ന രീതി നടപ്പിലാക്കണമെന്നാണ് യൂണിയനുകളുടെ ആവശ്യങ്ങളിലൊന്ന്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണല്‍ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, കാനറ ബാങ്ക്, യൂണിയന്‍ ബാങ്ക് എന്നീ ബാങ്കുകലിലെ ജീവനക്കാര്‍ സമരത്തില്‍ പങ്കെടുത്തു. നേരിട്ടുള്ള പണമിടപാടുകള്‍, നിക്ഷേപങ്ങള്‍, പിന്‍വലിക്കലുകള്‍, ചെക്ക് ക്ലിയറന്‍സ്, ഡിജിറ്റല്‍ ബാങ്കിംഗ് എന്നിവയാണ് തടസ്സപ്പെട്ടത്. യുപിഐ, ഇന്റര്‍നെറ്റ് ബാങ്കിംഗ് എന്നിവ സാധാരണ നിലയില്‍ പ്രവര്‍ത്തിച്ചു.



Post a Comment

0 Comments