Breaking...

9/recent/ticker-posts

Header Ads Widget

മന്ത്രി VNവാസവന്റെ ഓഫീസിലേയ്ക്ക് BJP യുടെ പ്രതിഷേധമാര്‍ച്ച്.



ഏറ്റുമാനൂരില്‍ ദേവസ്വം വകുപ്പ് മന്ത്രി VNവാസവന്റെ ഓഫീസിലേയ്ക്ക് BJP യുടെ പ്രതിഷേധമാര്‍ച്ച്.  ഏറ്റുമാനൂര്‍ ബൈപാസ് റോഡില്‍ പാറകണ്ടം ജംഗഷനില്‍ നിന്നുമാണ്  മന്ത്രിയുടെ ഓഫീസിലേക്ക് ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധ മാര്‍ച്ച് ആരംഭിച്ചത്.  പ്രതിഷേധ മാര്‍ച്ച് തടയുവാന്‍ പോലീസ് നീണ്ടൂര്‍ റോഡില്‍  ബാരിക്കേഡ് സ്ഥാപിച്ചിരുന്നു. നീണ്ടൂര്‍ റോഡില്‍ മാര്‍ച്ച് പോലീസ് തടഞ്ഞു.  ബാരിക്കേഡ് മറികടക്കുവാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്കുനേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ജലപീരങ്കി പ്രയോഗിക്കുമ്പൊഴും ബശിക്കേഡ് മറിച്ചിടാനുള്ള ഗ്രമത്തിലായിരുന്നു പ്രവര്‍ത്തകര്‍. ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ പ്രതിഷേധം ശക്തമാക്കി കൊണ്ട് ദേവസ്വം മന്ത്രി അടക്കമുള്ളവര്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യപ്പെട്ടാണ് ബിജെപി പ്രതിഷേധമാര്‍ച്ച് നടത്തിയത്. 
പ്രതിഷേധയോഗം BJP സംസ്ഥാന വൈസ് പ്രസിഡന്റ് ഷോണ്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ശബരിമല സ്വര്‍ണ്ണ കൊള്ള കേസ് സിബിഐക്ക് വിടണമെന്ന് ആവശ്യം ശക്തമാക്കുമെന്ന് ഷോണ്‍ ജോര്‍ജ് പറഞ്ഞു.   ബിജെപി കോട്ടയം വെസ്റ്റ് ജില്ലാ പ്രസിഡണ്ട് ലിജിന്‍ലാല്‍ അധ്യക്ഷത വഹിച്ചു. 
ഏറ്റുമാനൂര്‍ നീണ്ടൂര്‍ റോഡില്‍, വാഹന ഗതാഗതം നിയന്ത്രിച്ചിരുന്നു. ദേവസ്വം മന്ത്രിക്കും ഭരണപക്ഷത്തിനും യുഡിഎഫിനും എതിരെയുള്ള പ്രതിഷേധ മുദ്രാവാക്യങ്ങളാണ് BJP ഉയര്‍ത്തിയത്. ബിജെപി നേതാക്കളായ എന്‍ കെ ശശികുമാര്‍,സിജോ കാളികാവ്, അശ്വന്ത് മാമലശ്ശേരി, ഹരിശ്ചന്ദ്രന്‍, ഡോക്ടര്‍ ശ്രീജിത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു


Post a Comment

0 Comments