കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയില്‍ കുളപ്പുറത്ത് വീടിനുള്ളില്‍ യുവതിയെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിലും യുവാവിനെ ആത്മഹത്യ ചെയ്ത നിലയിലും കണ്ടെത്തി. കൂവപ്പള്ളി കുളപ്പുറത്ത് ഞായറാഴ്ച രാത്രി 9 മണിയോടെയാണ് സംഭവം പുറത്തറിഞ്ഞത്. ചങ്ങനാശ്ശേരിയില്‍ നിന്നും ആറുമാസം മുമ്പ് ഇവിടെ താമസത്തിന് എത്തിയ, കല്ലാര്‍ സ്വദേശിനി മോര്‍ക്കോലില്‍ ഷെറിന്‍ മാത്യു ആണ് കൊല്ലപ്പെട്ടതെന്ന് പോലീസ് പറയുന്നു. കഴുത്തറുത്ത് രക്തം വാര്‍ന്ന നിലയില്‍ ആയിരുന്നു മൃതദേഹം കിടന്നത്. ഇതിനു സമീപത്തായി ആത്മഹത്യ ചെയ്ത നിലയില്‍ യുവാവിനെയും കണ്ടെത്തി. ആറുമാസമായി ഇവിടെ താമസിക്കുന്ന ഇവര്‍ നാട്ടുകാരുമായി അടുത്തിടപഴകാറില്ലായിരുന്നു. അതുകൊണ്ടുതന്നെ ഈ വീട്ടില്‍ വരുന്നവര്‍ ആരൊക്കെയെന്ന് നാട്ടുകാര്‍ക്കും അറിയില്ല. ഷേര്‍ളിയുടെ ബന്ധുവായ യുവാവും ആ ദിവസം വീട്ടില്‍ ഉണ്ടായിരുന്നതായി പറയപ്പെടുന്നു. ദുരൂഹതകള്‍ തുടരുന്നതിനാല്‍ പോലീസ് വീട് സീല്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.




0 Comments