Breaking...

9/recent/ticker-posts

Header Ads Widget

അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളിയില്‍ തിരുനാള്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു



അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളിയില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാള്‍ ആഘോഷങ്ങള്‍ക്കായുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതായി പള്ളി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ജനുവരി 19ന്  രാവിലെ ഏഴ് പതിനഞ്ചിന് പള്ളി വികാരി ഫാദര്‍ മാത്യു പടിഞ്ഞാറെക്കുറ്റിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ കൊടിയേറ്റ് നടക്കും. 20ന് രാവിലെ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുസ്വരൂപം അള്‍ത്താരയില്‍ നിന്ന് പുറത്തെടുത്ത് പരസ്യ വണക്കത്തിനായി  പ്രതിഷ്ഠിക്കും. തുടര്‍ന്ന് ചെറിയ പള്ളിയിലേക്ക് തിരുസ്വരൂപവുമായി പ്രദക്ഷിണം.  തിരുസ്വരൂപം  പ്രതിഷ്ഠിക്കും.   

24 രാത്രി വരെയുള്ള തിരുനാള്‍ തിരുകര്‍മ്മങ്ങള്‍ പിന്നീട് ചെറിയ പള്ളിയിലായിരിക്കും നടക്കുന്നത്. 20 മുതല്‍ 23 വരെ തീയതികളില്‍ ദേശക്കഴുന്നുകള്‍ നടക്കും. 24ന് വൈകുന്നേരം വലിയ പള്ളിയില്‍ നിന്ന് ആരംഭിക്കുന്ന നഗരപ്രദക്ഷിണം ടൗണ്‍ കപ്പേളയില്‍ എത്തി അവിടെ നിന്നും ചെറിയ പള്ളിയിലേക്ക് നീങ്ങും. വലിയ പള്ളിയില്‍ നിന്നും ആരംഭിക്കുന്ന രണ്ടാമത്തെ പ്രദക്ഷിണവുമായി സംഗമിച്ച് ചെറിയ പള്ളി ചുറ്റി വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുസ്വരൂപവുമായി വലിയ പള്ളിയില്‍ എത്തി സമാപിക്കും. 25ന് രാവിലെ രാവിലെ ആഘോഷമായ റാസ കുര്‍ബാന നടക്കും. വൈകുന്നേരം 22 വിശുദ്ധരുടെ തിരുസ്വരൂപങ്ങള്‍ സംവഹിക്കപ്പെടുന്ന തിരുനാള്‍ പ്രദക്ഷിണം നടക്കും. വലിയ പള്ളിയില്‍ നിന്നും ആരംഭിക്കുന്ന പ്രദക്ഷിണം ചെറിയ പള്ളി ചുറ്റി തിരികെ വലിയ പള്ളിയില്‍ സമാപിക്കും. തുടര്‍ന്ന് രാത്രി എട്ടരയ്ക്ക് പ്രശസ്തമായ അതിരമ്പുഴ വെടിക്കെട്ട് നടക്കും.  27 മുതല്‍ നാലുദിവസം വൈകുന്നേരം 7.30ന് വിവിധ കലാപരിപാടികള്‍ നടക്കും. ഫെബ്രുവരി ഒന്നിന് എട്ടാമിടം ആചരണത്തോടെ തിരുനാള്‍ ആഘോഷങ്ങള്‍ സമാപിക്കും. അതിരുമ്പുഴ സെന്റ്‌മേരീസ് പള്ളി അസിസ്റ്റന്റ് വികാരി ഫാ. അനീഷ് കാമിച്ചേരി, തിരുനാള്‍ ആഘോഷകമ്മിറ്റി ഭാരവാഹികളായ ജയ്‌സണ്‍ ഞൊങ്ങണി, തോമസ് പുതുശ്ശേരി എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.


Post a Comment

0 Comments