Breaking...

9/recent/ticker-posts

Header Ads Widget

അതിരമ്പുഴ ചന്തക്കടവില്‍ അലങ്കാരങ്ങള്‍ക്ക് തുടക്കം കുറിച്ചു.



അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളിയില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാള്‍ ആഘോഷങ്ങളോടനുബന്ധിച്ച്  ചന്തക്കടവില്‍ അലങ്കാരങ്ങള്‍ക്ക് തുടക്കം കുറിച്ചു. ചന്തക്കടവിലെ തൊഴിലാളികള്‍ ചേര്‍ന്ന് ചന്തക്കുളത്തില്‍ കൂറ്റന്‍ കൊടിമരം ഉയര്‍ത്തിയാണ് ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടത്. അസിസ്റ്റന്റ് വികാരി ഫാ. അനീഷ് കാമിച്ചേരി കൊടിമരം ആശീര്‍വദിച്ചു. 
ചന്തക്കടവിലെ അലങ്കാരങ്ങള്‍ക്കു പരമ്പരാഗതമായി  അതിരമ്പുഴ മാര്‍ക്കറ്റിലെ  തൊഴിലാളികളാണ്  നേതൃത്വം നല്‍കുന്നത്. 

ജനുവരി 24-ാം തീയതി നഗരപ്രദക്ഷിണം ചന്തക്കടവില്‍ എത്തുമ്പോള്‍  ടൗണ്‍ കപ്പേളയും പരിസരവും വൈദ്യുത ദീപാലങ്കാരങ്ങളാല്‍ വര്‍ണ്ണാഭമാകും. ഫാ. ഏബ്രഹാം കാടാത്തുകളം, അസിസ്റ്റന്റ് വികാരി ഫാ. ടോണി മണക്കുന്നേല്‍, കണ്‍വീനര്‍മാരായ ജോര്‍ജുകുട്ടി കുറ്റിയില്‍, പി.വി.മൈക്കിള്‍, പഞ്ചായത്ത് പ്രസിഡന്റ് ഒ.എ. സജി കോട്ടയരികില്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റും അതിരമ്പുഴപള്ളി കൈക്കാരനുമായ തോമസ് പുതുശേരി, പഞ്ചായത്ത് മെംബറും മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റുമായ ജോയ്‌സ് മൂലേക്കരി, പഞ്ചായത്ത് മെംബര്‍മാരായ ജോസ് അമ്പലക്കുളം, ജോസ് അഞ്ജലി, ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ജയിംസ് കുര്യന്‍, പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ബിജു വലിയമല തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.


Post a Comment

0 Comments