Breaking...

9/recent/ticker-posts

Header Ads Widget

പഞ്ച പ്രദക്ഷണ സംഗമം ഭക്തിസാന്ദ്രമായി.



തീര്‍ത്ഥാടന കേന്ദ്രമായ കടനാട് സെന്റ് അഗസ്റ്റില്‍ ഫൊറോന പള്ളിയില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ ദര്‍ശനത്തിരുനാളിനോടനുബന്ധിച്ച് നടന്ന പഞ്ച പ്രദക്ഷണ സംഗമം ഭക്തിസാന്ദ്രമായി.  വല്യാത്ത് കപ്പേള ,വാളികുളം കപ്പേള, കാവുംകണ്ടം കപ്പേള, കൊല്ലപ്പള്ളി കപ്പേള, ഐങ്കൊമ്പ് കുരിശുങ്കല്‍ പന്തല്‍ എന്നിവിടങ്ങളില്‍ നിന്നും ആരംഭിച്ച പ്രദക്ഷിണങ്ങള്‍ കുരിശും തൊട്ടിയില്‍ എത്തി. 
വലിയ പള്ളിയില്‍ നിന്നും ഇടവകമധ്യസ്ഥനായ വിശുദ്ധ ആഗസ്തീനോസിന്റെ തിരുസ്വരൂപം പ്രദക്ഷിണമായി എത്തി പ്രദക്ഷിണങ്ങളെ വരവേറ്റു. തുടര്‍ന്ന് പ്രദക്ഷിണ സംഗമവും എതിരേല്പും നടന്നു. ആയിരക്കണക്കിന് വിശ്വാസികളാണ് സംഗമത്തില്‍ സംബന്ധിച്ചത്. തിരിവെഞ്ചരിപ്പിനെ തുടര്‍ന്ന് ചെറിയ പള്ളിയില്‍ നിന്നും വിശുദ്ധന്റെ തിരുസ്വരൂപം പ്രദക്ഷിണമായി ഇടവക ദേവാലയത്തില്‍ പ്രതിഷ്ഠിച്ചു. തുടര്‍ന്ന് ആഘോഷമായ കുര്‍ബാന ,സന്ദേശം, വേസ്പര , പ്രദക്ഷിണം, കപ്ലോന്‍ വാഴ്ച എന്നിവ നടന്നു.  ഇടവക ജനങ്ങള്‍ക്ക് നേര്‍ച്ച കാഴ്ചകള്‍ സമര്‍പ്പിക്കുന്നതിനായി 20 ന് വിശുദ്ധന്റെ തിരുനാള്‍ ഇടവക ജനങ്ങള്‍ വീണ്ടും ആഘോഷിക്കും.


Post a Comment

0 Comments