അരുവിത്തുറ സെന്റ് ജോര്‍ജ് കോളേജില്‍ ദക്ഷ വിമന്‍സ് സെല്ലിന്റെ ആഭിമുഖ്യത്തില്‍ സര്‍വിക്കല്‍ കാന്‍സര്‍ ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു.സെമിനാറിന്റെ ഉദ്ഘാടനം പാലാ മാര്‍ സ്‌ളീവാ മെഡിസിറ്റി ഓങ്കോളജി വിഭാഗം അസിസ്റ്റന്റ് കൗണ്‍സിലര്‍ ഡോ.ആന്‍സി മാത്യു നിര്‍വഹിച്ചു.സ്ത്രീകളില്‍ വ്യാപകമായി കണ്ടുവരുന്ന സെര്‍വിക്കല്‍ കാന്‍സറിന്റെ കാരണങ്ങള്‍, മുന്‍കരുതലുകള്‍ ,പ്രതിവിധി എന്നീ വിഷയങ്ങള്‍ സംബന്ധിച്ച് ക്ലാസ് നടന്നു. കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ഡോ സിബി ജോസഫ് അധ്യക്ഷത വഹിച്ചു. കോളേജ് ബര്‍സാര്‍ ഫാ ബിജു കുന്നയ്ക്കാട്ട്, കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ ജിലു ആനി ജോണ്‍, ദക്ഷ കോര്‍ഡിനേറ്റര്‍ തേജിമോള്‍ ജോര്‍ജ് തുടങ്ങിയവര്‍ സംസാരിച്ചു.





0 Comments