Breaking...

9/recent/ticker-posts

Header Ads Widget

മളളിയൂര്‍ മഹാഗണപതി ക്ഷേത്രത്തില്‍ ഭാഗവതാമൃത മഹാസത്രത്തിന് തിരിതെളിഞ്ഞു.



ഭാഗവതാമൃത ദീപ്തിയില്‍ മള്ളിയൂര്‍. മളളിയൂര്‍ മഹാഗണപതി ക്ഷേത്രത്തില്‍ ഭാഗവതാമൃത മഹാസത്രത്തിന് തിരിതെളിഞ്ഞു. പതിനെണ്ണായിരം ശ്ലോകങ്ങളുടെ പാരായണ ശ്രവണ പുണ്യവുമായി ഭാഗവത ദീപ്തിയിലേക്ക് മള്ളിയൂര്‍ മഹാഗണപതി ക്ഷേത്രം ഉണര്‍ന്നു.ഭാഗവത ഹംസം മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരിയുടെ 105 - ാം ജയന്തി ആഘോഷങ്ങള്‍ക്ക് മുന്നോടിയായി ആചാര്യ സംഗമം നടന്നു.
 

വേദ പണ്ഡിതരും  ഭാഗവത ആചാര്യന്മാരും ചേര്‍ന്ന് മന്ത്രോച്ചാരണത്തോടെയാണ് തുടക്കം കുറിച്ചത്. വേദിയില്‍ മുഖ്യയജ്ഞാചാര്യന്‍ മള്ളിയൂര്‍ പരമേശ്വരന്‍ നമ്പൂതിരിയുടെ മഹാഗണപതി പൂജ നടന്നു. തുടര്‍ന്ന് ഭാഗവതം ജീവിതചര്യയാക്കിയ സ്വര്‍ഗീയ മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരിയുടെ അനുഗ്രഹീത ചിത്രത്തില്‍ പ്രാര്‍ത്ഥനാമലരുകളര്‍പ്പിച്ചു. ആചാര്യന്മാര്‍ ഭാഗവത മഹാത്മ്യം പാരായണം ചെയ്തു. 60-ലധികം ഭാഗവത പണ്ഡിതരും ആചാര്യന്മാരുമാണ് ഭാഗവതാമൃത സത്രത്തില്‍  പങ്കെടുക്കുന്നത്. ഭാഗവതോത്സവവും, ജയന്തി സംഗീതോത്സവവും ഫെബ്രുവരി രണ്ടിന് ജയന്തി ദിനത്തില്‍ സമാപിക്കും. വെണ്മണി കൃഷ്ണന്‍ നമ്പൂതിരി, മള്ളിയൂര്‍ ദിവാകരന്‍ നമ്പൂതിരി, മരങ്ങാട് മുരളികൃഷ്ണന്‍ നമ്പൂതിരി, ഗുരുവായൂര്‍ രാധാകൃഷ്ണ അയ്യര്‍, വെണ്മണി രാധാ അന്തര്‍ജനം തുടങ്ങിയ ഭാഗവത പ്രഭാഷകര്‍ പങ്കെടുത്തു.


Post a Comment

0 Comments