മുട്ടുചിറ സെന്റ് ആഗ്‌നസ് ഹൈസ്‌കൂളില്‍ നിര്‍മ്മിച്ച പാചകപ്പുരയുടെ ഉദ്ഘാടനം അഡ്വ. മോന്‍സ് ജോസഫ് MLA നിര്‍വഹിച്ചു. MLAയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 10 ലക്ഷം രൂപ വിനിയോഗിച്ചാണ് പാചകപ്പുര നിര്‍മിച്ചത്. സ്‌കൂള്‍ മാനേജര്‍ ഫാ. അബ്രാഹം കൊല്ലിത്താനത്ത് മലയില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ കടുത്തുരുത്തി പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. റോയ് ജോര്‍ജ്, സ്‌കൂള്‍ ഹെഡ്മിസ്‌ട്രെസ് സില്‍ജ മാത്യൂസ്,പി. റ്റി. എ പ്രസിഡന്റ് സുരേഷ് വര്‍ഗീസ്, കോണ്‍ട്രാക്ടര്‍ ജോണി ജോസഫ്, സീനിയര്‍ അസിസ്റ്റന്റ് സ്വപ്ന മേഴ്സി, അധ്യാപക പ്രതിനിധികളായ ഡോമിനിക് ജോസഫ്, റോബിന്‍ മാത്യു എന്നിവര്‍ പ്രസംഗിച്ചു.





0 Comments